കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ ജാപ്പനീസ് ബന്ദിയേയും ഐസിസ് കഴുത്തറുത്ത് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിന്റെ പിടിയില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ ജാപ്പനീസ് ബന്ദിയേയും കഴുത്തറുത്ത്‌ കൊന്നു. ഇതിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെ ആണ് തീവ്രവാദികള്‍ വധിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.

Kenji Goto

രണ്ടാന്‍ ജപ്പാന്‍ പൗരന്‍മാരും ഒരു ജോര്‍ദാന്‍ പൈലറ്റും ആയിരുന്നു ഐസിസിന്റെ പിടിയില്‍ ഉണ്ടായിരുന്നു. ജോര്‍ദാന്‍ തടവിലാക്കിയ തങ്ങളുടെ വനിത ചാവേറിനെ വിട്ടുകിട്ടണം എന്നതായിരുന്നു ഐസിസിന്റെ ആവശ്യം. ജപ്പാന്‍ സ്വദേശികളില്‍ ഒരാളെ ദിവസങ്ങള്‍ക്ക് മുമ്പ് വധിച്ചിരുന്നു.

ISIS Behead

ഗോട്ടോയുടെ മോചനത്തിനായി ജപ്പാന്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കൊലപാതകത്തിന്റെ വീഡിയോ ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്.

ഐസിസ് ശക്തി പ്രാപിച്ചതിന് ശേഷം വധിക്കപ്പെടുന്ന ഏഴാമത്തെ വിദേശ ബന്ദിയാണ് ഗോട്ടോ. ഇതിന് മുമ്പ് അമേരിക്കന്‍ പൗരന്‍മാരേയും ബ്രിട്ടീഷ് പൗരന്‍മാരേയും ഐസിസ് കഴുത്തറുത്ത് വധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബരാക് ഒബാമക്കെതിരേയും ഐസിസ് ഭീഷണി മുഴക്കിയിരുന്നു. വൈറ്റ് ഹൗസിലെത്തി ഒബാമയുടെ കഴുത്തറുക്കും എന്നായിരുന്നു ഭീഷണി .

English summary
Japan outraged as video purportedly shows hostage beheaded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X