കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്ത്!!ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പ്രത്യേക പരിശീലനം!!

ബിബിസി വീഡിയോ പുറത്തുവിട്ടു

Google Oneindia Malayalam News

ടോക്കിയോ: ജപ്പാന്‍കാര്‍ ആശങ്കയിലാണ്. പക്ഷേ പേടിച്ചു പിന്‍മാറാന്‍ തയ്യാറുമല്ല. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്താണ്. അവസാനമില്ലെന്നു കണ്ടതോടെ പ്രതിരോധിക്കാന്‍ തന്നെയാണ് ജപ്പാന്‍കാരുടെ തീരുമാനം. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജാപ്പനീസ് ജനത.

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈയില്‍ രാജ്യം നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങളെ ഐക്യരാഷ്ട്ര സംഘടനയിലെ 15 അംഗ രക്ഷാസമിതി അപലപിച്ചു.

പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്

പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്

ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ജൂലൈ മാസം മാത്രം മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ജൂലൈ 28 നായിരുന്നു പരീക്ഷണം.

ജപ്പാന്‍കാര്‍ ഭീതിയില്‍

ജപ്പാന്‍കാര്‍ ഭീതിയില്‍

ഏഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായ ആണവാക്രമണത്തിന്റെ ഭീതി ഇന്നും ജപ്പാന്‍കാരെ വിട്ടുമാറിയിട്ടില്ല. ഇപ്പോഴും അതിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരുണ്ട്. അതുകൊണ്ടു തന്നെ കിം ജോങ് ഉന്നും ഉത്തരകൊറിയയും ജപ്പാന്‍കാര്‍ക്ക് ഭീതിയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്.

പരിശീലനം

പരിശീലനം

ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്.

ജപ്പാന്‍ പറയുന്നത്.

ജപ്പാന്‍ പറയുന്നത്.

തുടര്‍ച്ചയായുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചത്. ഉത്തരകൊറിയയക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ദക്ഷിണകൊറിയയും യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണ കൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ഭൂഖണ്ഡാന്തര മിസൈല്‍

ഭൂഖണ്ഡാന്തര മിസൈല്‍

3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കിം ജോങ് ഉന്‍ തന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഉപരോധം മതിയാവില്ല

ഉപരോധം മതിയാവില്ല

എന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കാന്‍ ഉപരോധം മാത്രം മതിയാവില്ലെന്നാണ് ചൈന പറയുന്നത്. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക അഭ്യാസങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

English summary
Japanese people practising nuclear attack drilsl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X