കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയില്‍ ഒരു ട്രെയിന്‍

  • By Mithra Nair
Google Oneindia Malayalam News

ടോക്കിയോ : ഏറ്റവും വേഗമേറിയ ട്രെയിനുമായി ജപ്പാന്‍ വരുന്നു. മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. മൗണ്ട് ഫുജിയ്ക്കടുത്ത് നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് കാന്തിക ശക്തിയാല്‍ ചലിക്കുന്ന ഈ ട്രെയിന്‍ 603 കിലോമീറ്റര്‍ വേഗതയില്‍ ഓടിയത്.

ട്രെയിനിന്റെ ഈ പുതിയ സാങ്കേതികത വിദേശരാഷ്ട്രങ്ങള്‍ക്കും നല്‍കാന്‍ ജപ്പാന്‍ തയാറാണ്. ഇതിലെ കാന്തങ്ങളുടെ നിയന്ത്രണം വൈദ്യുതി ഉപയോഗിച്ചാണ് നടത്തുന്നത്.

train.jpg -Properties

പത്ത് സെന്റീമീറ്റര്‍ ഉയര്‍ന്നാണ് ട്രെയിന്‍ പാളങ്ങളില്‍ നില്‍ക്കുക. അതായത് പാളങ്ങളുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തതു മൂലം ഘര്‍ഷണം കുറയ്ക്കാനും അതിലൂടെ പരമാവധി വേഗം ആര്‍ജ്ജിക്കാനും കഴിയും

ഒരാഴ്ച മുമ്പ് . 590 കിലോമീറ്റര്‍ വേഗതയുളള മറ്റൊരു ട്രെയിന്‍ഇവര്‍ പുറത്തിറക്കിയിരുന്നു.നഗോയയ്ക്കും ടോക്കിയോയ്ക്കും ഇടയിലുള്ള 286 കിലോ മീറ്റര്‍ പാതയില്‍ ഈ ട്രെയിന്‍ 2017 മുതല്‍ സര്‍വീസ് നടത്തും. 40 മിനിറ്റ് കൊണ്ട് ഈ യാത്രപൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

English summary
Japan's state of the art maglev train clocked a new world speed record Tuesday in a test run near Mount Fuji, smashing through the 600 kilometre (373 miles) per hour mark, as Tokyo races to sell the technology abroad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X