യേശുവിന്റെ കല്ലറ പൊളിച്ചു; കല്ലറയുടെ മാര്‍ബിള്‍ നീക്കിയ ഗവേഷണ സംഘം ഞെട്ടി
ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്.
ജറുസലേം: ഗവേഷണത്തിനായി യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കല്ലറ തുറന്നു. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്. മുതിര്‍ന്ന ശാസ്ത്രജ്ഞന് പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ഗവേഷണത്തിലൂടെ കല്ലറയുടെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പുനരുത്ഥാനപള്ളി. ഇതില്‍ പ്രമുഖരായ ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ സഭകളാണഅ 2015ല്‍ ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്.

ഹെലേന
326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു.

വിശ്വാസം
കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം.

വസ്തുക്കളുടെ അളവ്
കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തിയെന്ന് നാഷണല്‍ ജിയോഗ്രഫിക്ക് ആര്‍ക്കോളൊജിസ്റ്റ് ഫെഡറിക്ക് ഫൈബേര്‍ട്ട് പറഞ്ഞു.

ക്ഷണം
2015ലാണ് ഗ്രീക്കിലെ ജെറുസലേം പാത്രിയര്‍ക്കീസ് ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്.

2017 ഓടെ പൂര്‍ത്തിയാക്കും
2017ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും.

അബ്ദുള്ള രണ്ടാമന്
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും വേള്‍ഡ് മൊണ്യൂമെന്റ്സ് ഫണ്ടും ഗവേഷണത്തിന് ധനസഹായം നല്‍കും.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications