Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൗണ്‍ സിന്‍ഡ്രോം ഉള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡ്രൈവറായ പ്രതിക്ക് വധശിക്ഷ

ജിദ്ദാ: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആണ്‍കുട്ടിയെ പീഡിച്ച ഡ്രൈവര്‍ക്ക് വധശിക്ഷ വിധിച്ച് ജിദ്ദാ ക്രമിനില്‍ കോടതി. ജിദ്ദാ കോടതിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.

തെളിവുകളുടെ അഭാവത്തില്‍ അപ്പീല്‍ കോടതി രണ്ട് വര്‍ഷത്തെ തടവും 200 അടിയും ശിക്ഷ വിധിച്ച കേസാണ് ജിദ്ദാ ക്രിമിനല്‍ കോടതി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും കുട്ടിയുടെ കുടുംബവും വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ പുനഃപരിശോധിച്ച ശേഷം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.

court-

ഡ്രൈവറായിരിക്കെ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച മകനെ മൂന്ന് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം ക്രിമിനല്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. കുട്ടിക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത വിധം വേദനയാല്‍ പുളയുന്നത് സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനോട് സംസാരിച്ചതിനെ തുടര്‍ന്നാണ് സംഭവം കുഞ്ഞിന്റ മാതാപിതാക്കളറിയുന്നത്. മാതാപിതാക്കള്‍ വിദേശത്തായിരിക്കുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പിന്നീട് സഹോദരിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

വിദേശത്തുനിന്ന് മാതാപിതാക്കള്‍ തിരിച്ചെത്തിയതിന് ശേഷമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രോസിക്യൂഷന്‍ െൈഡ്രവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട ലൈംഗികാതിക്രമമുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളും ഇയാള്‍ നിരസിച്ചു.
ഫോറന്‍സിക് വൈദ്യപരിശോധനയില്‍ ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടെങ്കിലും ഡ്രൈവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ലൈംഗിക പീഡനങ്ങള്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ തെളിഞ്ഞിട്ടുള്ള പ്രതികള്‍ക്കാണ് വധശിക്ഷ വിധിക്കുകയെന്ന് വിധിപ്രസ്താവത്തിന് ശേഷം അഭിഭാഷകന്‍ അഹ്മദ് അല്‍ ഖഹ്ത്താനി പ്രതികരിച്ചു. കുറ്റം ആരോപിക്കപ്പെടുന്നയാള്‍ക്കെതിരെ അത് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് വധശിക്ഷ വിധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+