കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം ശക്തിപ്പെടുത്താന്‍ ഇന്ത്യയില്‍ വിവാഹം

Google Oneindia Malayalam News

കൊല്‍ക്കത്ത : തീവ്രവാദ സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിലെ (ജെഎംബി) അംഗങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളില്‍ സംഘടനയ്ക്ക് സാന്നിധ്യം ഉറപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തുന്നത്.

എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. ഇന്ത്യക്കാരെ വിവാഹം ചെയ്തശേഷം പശ്ചിമബംഗാളില്‍ സംഘടനയുടെ താവളം ഉറപ്പിക്കാനാണ് ഇവരുടെ പദ്ധതിയെന്ന് എന്‍ഐഎ വെളിപ്പെടുത്തുന്നു. 2006 മുതല്‍ തന്നെ ഇത്തരമൊരു നീക്കം ജെഎംബി നടത്തിയിരുന്നു.

jmb

ഇന്ത്യയ്ക്ക് പുറത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതിന് ഇന്ത്യയെ പഴിചാരാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടാനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന് തിരിച്ചടിയാകാനും ഇത് സഹായകമായിത്തീരുമെന്നാണ് ജെഎംബി കണക്കാക്കുന്നത്.

terrorist

അതേസമയം ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പദ്ധതിയിട്ടതായി നേരത്തെ ഇന്ത്യയ്ക്ക് സൂചനകള്‍ ലഭിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ ഈയ്യിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുളള സംഘത്തെ ബര്‍ദ്വാനിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

English summary
Jamaat-ul-Mujahideen Bangladesh(JMB) planning to settle down in India with a view of making West Bengal it's permanent headquarters. NIA suggests that they were planning on getting married to local men and women in a bid to settle down in West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X