Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ നൊമ്പരപ്പെടുത്തിയ ചിത്രം: ഒടുവില്‍ ആ കുഞ്ഞിനെ മാതപിതാക്കളെ തിരികെ ഏല്‍പ്പിച്ച് യുഎസ് സൈന്യം

കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അന്ത്യന്തം ഹൃദയഭേദകമായ പല കാഴ്ചകളുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് വരുന്ന്. അത്തരത്തില്‍ ഒരു ദൃശ്യമായിരുന്നു കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള മുള്ളുവേലിക്ക് മുകളിലൂടെ കുഞ്ഞിനെ കുഞ്ഞിനെ യുഎസ് സൈന്യത്തിന് എറിഞ്ഞു കൊടുക്കുന്ന കാഴ്ച. അഫ്ഗാന്‍ ജനത നിലവില്‍ അനുഭിവിക്കുന്ന യാതനകളുടെ നേര്‍ചിത്രമായി ഈ ദൃശ്യങ്ങള്‍. ദിവസങ്ങള്‍ക്ക് ശേഷമിതാ ഈ കുഞ്ഞിനെ സംബന്ധിച്ചുള്ള ആശ്വാസ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. കുഞ്ഞിനെ സുരക്ഷിതമായ മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചുവെന്നാണ് യുഎസ് സേന വ്യക്തമാക്കുന്നത്.

കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്നുവെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. കുഞ്ഞിനെ നോർവീജിയൻ ആശുപത്രിയിൽ ചികിത്സിക്കുകയും പിന്നീട് കുടുംബത്തിന് കൈമാറുകയും ചെയ്തെന്നും കിർബി വെള്ളിയാഴ്ച പറഞ്ഞു. കുഞ്ഞ് വിമാനത്താവളത്തിൽ സുരക്ഷിതമായിരുന്നുവെന്നും യുഎസ് മറൈൻ കോർപ്സും നേരത്തെ അറിയിച്ചിരുന്നു. വീഡിയോയിൽ കാണുന്ന യൂണിഫോം ധരിച്ച സൈനികന്‍ 24 -ാമത് മറൈൻ പര്യവേഷണ യൂണിറ്റിലുള്ള വ്യക്തിയാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. വീഡിയോയിൽ കാണുന്ന കുഞ്ഞിനെ സൈറ്റിലെ ഒരു മെഡിക്കൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ആരോഗ്യ വിദഗ്ധര്‍ പരിപാലിച്ചുവെന്നും മറൈൻ കോർപ്സ് വക്താവ് മേജർ ജിം സ്റ്റെംഗർ പ്രസ്താവനയിൽ പറഞ്ഞു.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

 baby

"സംഭവ സ്ഥലത്തുണ്ടായിരുന്നു സൈനികരുടെ പ്രൊഫഷണലിസത്തിന്റെ ഒരു യഥാർത്ഥ ഉദാഹരണമാണിത്. ഒഴിപ്പിക്കൽ പ്രവർത്തനങ്ങള്‍ക്കിടയിലും പെട്ടെന്നുള്ളതും വൈകാരികവുമായി തീരുമാനങ്ങളും അവര്‍ എടുക്കുന്നുവെന്നും"- കുട്ടിയെ കുടുംബത്തിന് തിരികെ നൽകി എന്ന് സ്ഥിരീകരിച്ച ശേഷം സ്റ്റെംഗർ പറഞ്ഞു.

താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം അതിവേഗം പിടിച്ചെടുത്തതിനുശേഷം, കഴിഞ്ഞ ആഴ്ചയിൽ 12,700 ൽ അധികം ആളുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. അതേ സമയം ചില തടസ്സങ്ങളെ തുടര്‍ന്ന് കഴിഞ്ഞ് എട്ട് മണിക്കൂർ അമേരിക്ക അവരുടെ ഒഴിപ്പിക്കൽ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാബൂള്‍ താലിബാന്‍ കീഴടക്കിയതിന് പിന്നാലെ പരിഭാന്തരായ ജനം വിമാനങ്ങളുടെ ടയര്‍ ക്യാമ്പിനിലടക്കം കയറിക്കൂടി രാജ്യത്ത് നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.

ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+