കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറാച്ചി ഭീകരാക്രമണം, പിറകില്‍ താലിബാന്‍

  • By Soorya Chandran
Google Oneindia Malayalam News

കറാച്ചി: കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തെഹെ രീക് ഇ താലിബാന്‍ പാകിസ്താന്‍ എന്ന പാക് താലിബാന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി.

ജൂണ്‍ 8 ന് രാത്രിയിലാണ് വിമാനത്താവളത്തിനകത്ത് ആക്രമണം നടന്നത്. പിന്നീട് ജൂണ്‍ 9 ന് രാവിലെ വീണ്ടും വെടിവപ്പുണ്ടായി.

Karachi Terror attack

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് തീവ്രവാദികള്‍ വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. 10 തീവ്രവാദികള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെല്ലാവരും ഉസ്‌ബെക്കിസ്ഥാന്‍ പൗരന്‍മാരാണെന്നാണ് പാകിസ്താന്‍ പുറത്ത് വിടുന്ന വിവരം.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ മൂന്ന് പേര്‍ ആത്മഹത്യാസ്‌ക്വാഡ് ആയിട്ടാണ് എത്തിയത്. യന്ത്രത്തോക്കുകളും ഗ്രനേഡുകളും ആയിട്ടായിരുന്നു ആക്രമണം. വിമാനത്താവളത്തിലെ പഴയ ടെര്‍മിനലില്‍ ആയിരുന്നു ആക്രമണം നടന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ആയുധങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫീസ് സയീദ് ആരോപിച്ചിരുന്നു. നട്ടെല്ലുയര്‍ത്തി പാകിസ്താന്‍ പ്രതികരിക്കണം എന്നും ഹാഫീസ് സയീദ് ആവശ്യപ്പെട്ടിരുന്നു.

പാക് താലിബാന്‍ നേതാവായ ഹക്കീമുള്ള മെഹ്‌സൂദിന്റെ കൊലപാതകത്തിനോടുള്ള പ്രതികരണമാണ് വിമാനത്താവള ആക്രമണം എന്നാണ് തീവ്രവാദികള്‍ വ്യക്തമാക്കിയിട്ടുള്ളത്. 2013 നവംബറില്‍ ആണ് മെഹ്‌സൂദ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
Karachi airport siege over, 28 dead in Pak Taliban terror attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X