കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ വിറപ്പിക്കാന്‍ വനിതാ ചാവേറുകള്‍; നിരവധി പേര്‍ റെഡി... അന്വേഷണത്തില്‍ തെളിഞ്ഞത്

Google Oneindia Malayalam News

ഇസ്ലമാബാദ്: കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ വനിതാ ചാവേറാണെന്ന് വ്യക്തമായ പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒട്ടേറെ വനിതകള്‍ പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘത്തിലുള്ളവരാണ് ആക്രമണം നടത്തിയത്. മൂന്ന് ചൈനീസ് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനക്കാരെ ലക്ഷ്യമിട്ട് ഇനിയും ആക്രമണം നടന്നേക്കാമെന്നാണ് വിവരം.

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡില്‍ നിരവധി വനിതകളുമുണ്ട് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവരില്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. ബലൂചിസ്താനില്‍ ചൈനയുടെ സഹകരണത്തോടെ പാകിസ്താന്‍ ഭരണകൂടം നടത്തുന്ന പ്രവൃത്തികള്‍ക്ക് പ്രദേശവാസികള്‍ എതിരാണ്. ഈ വികാരമാണ് സായുധ ആക്രമണത്തിലേക്കും ചാവേര്‍ ആക്രമണത്തിലേക്കുമെത്തുന്നത്. കറാച്ചി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലൂചിസ്താനില്‍ നിന്നുള്ള 300ഓളം വിദ്യാര്‍ഥികള്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്.

k

കറാച്ചി യൂനിവേഴ്സിറ്റിയില്‍ സ്വയംപൊട്ടിത്തെറിച്ച ചാവേറിന്റെ ബയോഡാറ്റ ഏവരെയും അമ്പരപ്പിക്കുന്നതാണ്. 30 കാരിയായ ഷാരി ബലൂച് ആണ് പൊട്ടിത്തെറിച്ചത്. ബലൂചുകള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ബിഎല്‍എയില്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ ഷാരി സജീവമായിരുന്നു. ബലൂചിസ്താനിലെ തര്‍ബത്തിലെ ഡെന്റിസ്റ്റ് ഡോ. നൈസാര്‍ അബാദ് എന്നയാളുടെ ഭാര്യയാണ് ഷാരി. രണ്ടു കുട്ടികളുമുണ്ട്. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ബിഎഡ്, എംഎഡ്, എംഫില്‍ എന്നിവയും പൂര്‍ത്തിയാക്കി. വിദ്യാസമ്പന്ന കുടുംബത്തില്‍പ്പെട്ട ഷാരി ഈയടുത്ത് വരെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപികയായും ജോലിചെയ്തു. തര്‍ബത്തിലെ സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ആയിരുന്നു അവരുടെ പിതാവ്. ഭര്‍തൃസഹോദരന്‍ പ്രമുഖകോളജില്‍ ലക്ചററുമാണ്.

വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് പോലീസ്വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് പോലീസ്

അതേസമയം, കടുത്ത പ്രതികരണവുമായി ചൈന രംഗത്തുവന്നിട്ടുണ്ട്. പൗരന്‍മാരുടെ രക്തം ചിന്തിയത് പാഴാകില്ല. ആക്രമണത്തിനു പിന്നില്‍ ആരാണെങ്കിലും വലിയ വില കൊടുക്കേണ്ടി വരും- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പാകിസ്താനില്‍ തൊഴിലെടുക്കുന്ന ചൈനീസ് പൗരന്മാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയിലെ ചൈനീസ് ഭാഷാ പഠനകേന്ദ്രമായ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ അധ്യാപകരെയും വഹിച്ചുള്ള വാനിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്നു ചൈനക്കാര്‍ ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും അധ്യാപകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

English summary
Karachi Blast: Probe Find More Women Ready To Attack Chinese Citizen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X