ഉന്നിന്റെ സഹോദരന്റെ മരണത്തിൽ വഴിത്തിരിവ്; ബാഗിൽ നിന്ന് ആട്രോപിൻ കണ്ടെത്തി, എന്താണ് ആട്രോപിൻ...
നാമിന്റെ ബാഗിൽ നിന്ന് 12 ഡോസ് അട്രൊപിൻ എന്ന വിഷസംഹാരി കണ്ടെത്തിയിരുന്നതായി പ്രതിഭാഗം കോടതിയിൽ വെളിപ്പെടുത്തി.
ക്വാലംലപൂർ: കിങ് ജോങ് ഉന്നിന്റെ അർധ സഹോദരൻ കിങ് ജോങ് നാമിന്റെ മരണം പുതിയ വഴിത്തിരിവിലേയ്ക്ക്. മരണ സമയത്ത് നാമിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന വിഷത്തെ അധിജീവിക്കാനുള്ള മറുമരുന്നു കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്. നാമിന്റെ ബാഗിൽ നിന്ന് 12 ഡോസ് അട്രൊപിൻ എന്ന വിഷസംഹാരി കണ്ടെത്തിയിരുന്നതായി പ്രതിഭാഗം കോടതിയിൽ വെളിപ്പെടുത്തി. കൂടാതെ ഇയാളുടെ കയ്യിൽ നിന്ന് 125,000 ഡോളർ പണവും നടത്തിയിരുന്നു.

പ്രകൃതിദത്തമായ ഒരു ബെല്ലഡോണ അൽക്കലോയിഡാണ് ആട്രോപിൻ. ഓർഗാനോ ഫോസ്ഫേറ്റ് കീടനാശിനികൾ വളിയോ ഉണ്ടാകുന്ന വിഷബാധകൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്ന ഒരു ജീവൻരക്ഷാഔഷധമാണ് അട്രൊപിൻ . ഹൃദയമിടിപ്പ് കുറയുന്നതു തടയാനും ശസ്ത്രക്രിയയ്ക്കിടെ ഉമിനീരിന്റെ ഒഴുക്ക് കുറയ്ക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 13 നാണ് ക്വാലലംപൂർ വിമാനത്താവളത്തിൽവച്ച് രണ്ടു യുവതികൾ ചേർന്ന് നാമിനെ കൊലപ്പെടുത്തിയത്. നിരോധിത രാസമരുന്നായ വിഎക്സ് ഉപയോഗിച്ചാണ് ഇവർ നാമിനെ കൊലപ്പെടുത്തിയത്.

കൊലയ്ക്ക് പിന്നിൽ ഉത്തരകൊറിയ
കിങ് ജോങ് ഉന്നിന്റെ സഹോദരൻ നാമിന്റെ കൊലപാതകത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്നു തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വിഎക്സ് എന്ന മാരക വിഷത്തിൻരെ സാന്നിധ്യമാണ് ഉത്തരകൊറിയയ്ക്കെതിരെ വിരൽ ചൂണ്ടുന്നത്. അതിമാരകമായ വിഷങ്ങളായ സരിന്റേയും വിഎക്സിന്റേയും ശേഖരം ഉത്തരകൊറിയയിലുണ്ട്. 5000 ടൺ വിഎക്സ് മാത്രം ഉത്തരകൊറിയയുടെ പക്കലുണ്ടെന്നാണ് ദക്ഷിണ കൊറിയയുടെ വാദം

ശരീരത്തിൽ വിഷത്തിന്റെ അംശം
കിങ് ജോങ് നാമിന്റെ ശരീരത്ത് വിഷാംശം കണ്ടെത്തിയിരുന്നതായി ശരീരം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കോടതിയിൽ പറഞ്ഞിരുന്നു. നിരോധിത രാസായുധം ഉപയോഗിച്ചതിനെ തുടർന്ന് നാമിന്റെ ശ്വാസകോശം, തലച്ചോറ് ഉൾപ്പെടെയുള്ള അവയവങ്ങൾ ദ്രവിച്ചു പോയതായി ഡോക്ടർ അറിയിച്ചിരുന്നു.

റിയാലിറ്റി ഷോ
നാമിന്റെ കൊലപാതകവും മായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യുവതികൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. കൊലപാതകമാണെന്നും തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും റിയാലിറ്റി ഷോയുടെ ഭാഗമായുള്ള തമാശയാണെന്നാണ് തങ്ങളോട് പറഞ്ഞതെന്നും യുവതികൾ കോടതിയിൽ പറഞ്ഞു. എന്നാൽ, ക്വാലലംപുരിലെ വിവിധ ഷോപ്പിങ് മാളുകളിൽ ഇതിനായി ഒട്ടേറെത്തവണ പരിശീലനം നടത്തിയശേഷമാണു നാമിനെ ആക്രമിച്ചതെന്നും പ്രതിഭാഗം വാധിച്ചു.

വിഎക്സ് മാരകവിഷം
രൂചിയും മണവുമില്ലാത്ത് മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുന്ന മരക വിഷനമാണ് വിഎക്സ്. നാഡീ വ്യൂഹത്തെയാണ് ഇതു ബാധിക്കുക. എണ്ണ പോലെ ദ്രാവക രൂപത്തിലിരിക്കുന്ന ഈ വിഷം വെള്ളത്തിൽ കലർത്താൻ സാധിക്കുന്നതാണ്. തൊലി പുറത്തോ കണ്ണിലോ പുരണ്ടാലും ഇത് ശരീരത്തിലെത്തും. കൂടാതെ ആവിയായി ശ്വസിക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് മരണം സംഭവിക്കാം.












Click it and Unblock the Notifications