കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ മരിച്ചു? ചിത്രങ്ങള്‍ പുറത്ത്, പരേഡിനൊരുങ്ങുന്നു, രഹസ്യ ശവസംസ്‌കാരം, സംശയം ബാക്കി!!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോന്‍ ഉന്‍ മരിച്ചതായി വീണ്ടും റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയില്‍ ഈ വാദം ശക്തമാണ്. എന്നാല്‍ ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നത് കിം ജീവിച്ചിരിപ്പുണ്ടെന്നാണ്. സോഷ്യല്‍ മീഡിയയില്‍ കിം മരിച്ച് കിടക്കുന്നതിന്റെ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് ഗുരുതരമായെന്തോ സംഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. അദ്ദേഹത്തെ തുറമുഖ നഗരമായ വോന്‍സാനില്‍ കണ്ടെന്നും, കടല്‍ക്കരയിലൂടെ അദ്ദേഹം ഉല്ലാസവാനായി നടന്നുപോകുന്നത് കണ്ടെന്നും യുഎസ് ഇന്റലിജന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ചേര്‍ത്ത് വലിയ സസ്‌പെന്‍സാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഉടലെടുത്തിരിക്കുകയാണ്.

കിം മരിച്ചോ?

കിം മരിച്ചോ?

കിം ജോങ് ഉന്‍ മരിച്ചതായി ഉത്തര കൊറിയയില്‍ നിന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരേഡിനായി ഒരുങ്ങുന്ന വലിയ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രമാണിത്. പ്ലാനറ്റ് ലാബ്‌സാണ് ഈ ചിത്രം പുറത്തുവിട്ടത്. ഏപ്രില്‍ 18ന് ശേഷം മിലിട്ടറി പരേഡുകള്‍ക്കായി ഉപയോഗിക്കുന്ന താല്‍ക്കാലിക കെട്ടിടങ്ങള്‍ പ്യോങ് യാങില്‍ ഉയര്‍ന്നതായി ഇവര്‍ പറയുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇവിടെ നടക്കുമെന്നാണ് സൂചന.

വലിയ ചടങ്ങുണ്ടാവില്ല

വലിയ ചടങ്ങുണ്ടാവില്ല

കിമ്മിന് വേണ്ടി വലിയ ശവസംസ്‌കാര ചടങ്ങുകള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയ കൊറോണവൈറസിന്റെ പിടിയിലാണ്. ഈ സമയത്ത് ആള്‍ക്കൂട്ടം ചടങ്ങിനായി എത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇവര്‍ കരുതുന്നത്. സൈനിക പരേഡും നീട്ടിവെക്കാനാണ് സാധ്യത. ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമേ മരണം ഉത്തര കൊറിയ സ്ഥിരീകരിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 11നാണ് കിമ്മിനെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്.

പിതാവിനെ പോലെ

പിതാവിനെ പോലെ

2011ല്‍ കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ മരിച്ചപ്പോള്‍ വലിയ സംസ്‌കാര ചടങ്ങുകളും സൈനിക പരേഡുകളും ഉണ്ടായിരുന്നു. രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും ആഢംബരമായ ചടങ്ങായിരുന്നു ഇത്. അതുപോലെയുള്ള ചടങ്ങുകള്‍ കിമ്മിന് വേണ്ടി നടത്താന്‍ രാജ്യം ശ്രമിക്കുന്നുണ്ട്. അതേസമയം ഇപ്പോഴുണ്ടാക്കുന്ന കെട്ടിടത്തില്‍ സൈനികര്‍ താല്‍കാലികമായി താമസിക്കും. കിമ്മിന്റെ ചടങ്ങുകള്‍ക്കായി ഇവിടെ നിന്നാണ് ഒരുങ്ങുക. പ്യോങ് യാങിലെ മിരിം പരേഡ് ട്രെയിനിംഗ് ഗ്രൗണ്ടിലാണ് എല്ലാം ഒരുക്കങ്ങളും നടക്കുന്നത്.

കിമ്മിന്റെ മരിച്ച ചിത്രം

കിമ്മിന്റെ മരിച്ച ചിത്രം

കിം മരിച്ച് കിടക്കുന്ന ചിത്രം ഇതിനിടെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിമ്മിന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്നുള്ള പടം എഡിറ്റ് ചെയ്ത് മാറ്റിയതാണ് ഈ ചിത്രം. അതേസമയം കിമ്മിന്റെ തിരിച്ചുവരവ് ആഷോഷിക്കാന്‍ വേണ്ടിയാണ് ഈ സൈനിക പരേഡെന്നും സംശയിക്കുന്നവരുണ്ട്. ജനുവരിയില്‍ നടത്താനിരുന്നതായിരുന്നു ഈ പരേഡ്. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

അടിമുടി സംശയം

അടിമുടി സംശയം

കിം മരിച്ചെന്ന വാര്‍ത്തകളാണ് ലഭ്യമാകുന്നത്. എന്നാല്‍ പുതിയ കാര്യങ്ങള്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. കിം നന്നായി ഭക്ഷണം കഴിക്കുന്നയാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. കടുത്ത മദ്യപാനിയും സ്ഥിരമായി പുകവലിക്കുകയും ചെയ്യുന്നയാളായിരുന്നു അദ്ദേഹം. നൂറ് കിലോയില്‍ അധികം ഭാരം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വോന്‍സാനിലെ റിസോര്‍ട്ടില്‍ കിം ആരോഗ്യവാനായി ഉണ്ടെന്ന് ദക്ഷിണ കൊറിയ ഉറപ്പിച്ച്് പറയുന്നു.

ഡോക്ടറുടെ കൈയ്യബദ്ധം

ഡോക്ടറുടെ കൈയ്യബദ്ധം

കിമ്മിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡോക്ടറുടെ അബദ്ധം കാരണമാണ് അദ്ദേഹം മരിച്ചതെന്നാണ് സൂചന. സാങ്കേതികമായി ചെയ്യേണ്ടിയിരുന്ന ചെറിയൊരു കാര്യത്തിലാണ് ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചത്. ഇതിനെ തുടര്‍ന്നാണ് ചൈനീസ് സംഘം ഉത്തര കൊറിയയില്‍ എത്തിയത്. അതേസമയം കൊറോണവൈറസിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്തിറങ്ങാതിരിക്കുന്നതെന്നാണ് സൂചന. പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ പൊതുമധ്യത്തില്‍ എത്തുന്നത് ജീവന് തന്നെ ഭീഷണിയാവുമെന്നാണ് ഭയം.

Recommended Video

cmsvideo
കിം ജോങ് ഉന്‍ കൊറോണ പേടിച്ച് മുങ്ങിയതാ | Oneindia Malayalam
വോന്‍സാനിലെ ട്രെയിന്‍

വോന്‍സാനിലെ ട്രെയിന്‍

കിമ്മിന്റെ ട്രെയിനെ കുറിച്ചും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വലിയ സജ്ജീകരണങ്ങളാണ് ഇതിലുള്ളത്. കാക്കി കളറുള്ള ട്രെയിനാണിത്. 20 കാരിയേജുകള്‍ ഉണ്ട് ഇതില്‍. മികച്ച ഭക്ഷണമാണ് ഇതില്‍ വിളമ്പുന്നത്. യാത്രക്കാര്‍ക്ക് വൈനും നല്ല വിലകൂടിയ ഭക്ഷണവും അദ്ദേഹം നല്‍കാറുണ്ട്. സുന്ദരികളായ സ്ത്രീകളും കിമ്മിനൊപ്പം ട്രെയിനില്‍ ഉണ്ടാവാറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ആധുനികമായ ല്ലൊ സൗകര്യങ്ങളും കിം ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

English summary
kim jong un death rumours spreading fake images also circulating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X