ചാള്‍സ് രാജാവിന്റെ അമ്പരപ്പിച്ച പ്രഖ്യാപനം; ഹാരിയെയും ആന്‍ഡ്രൂവിനെയും പദവിയില്‍ നിന്ന് നീക്കി
ലണ്ടന്‍: ചാള്‍സ് രാജാവ് ബ്രിട്ടീഷ് രാജഭരണത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തുന്നു. രാജകുമാരന്മാരെ വലിയ പദവികളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. മുമ്പൊന്നും ആരും ചെയ്യാതിരുന്ന കാര്യമാണ് ചാള്‍സില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നേരത്തെ തന്നെ ഇവര്‍ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ ഓരോന്നായി പുറത്തുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതോടൊപ്പം ചാള്‍സ് രാജാവിന്റെ പെരുമാറ്റവും ആളുകള്‍ക്കിടയിലുള്ള മതിപ്പ് ഇല്ലാതാക്കിയിരുന്നു. എലിസബത്ത് രാജ്ഞിയെ പോലെയല്ല ചാള്‍സ് എന്ന ആരോപണം ഇതിനോടകം ശക്തമാണ്. വിശദമായ വിവരങ്ങളിലേക്ക്....

ചാള്‍സ് രാജാവ് അമ്പരപ്പിക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. തന്റെ അഭാവത്തില്‍ ആരായിരിക്കും രാജാവിന്റെ അധികാരങ്ങള്‍ ആര്‍ക്കൊക്കെ ആയിരിക്കുമെന്ന കാര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. ഇതൊരു സെന്‍സിറ്റീവായ വിഷയമായിരുന്നു. സാധാരണ കുടുംബത്തിലെ ഏതെങ്കിലും രാജകുമാരന്‍മാരെ ചുമതലകള്‍ ഏല്‍പ്പിക്കാറാണ് പതിവ്. എന്നാല്‍ പതിവുകളെല്ലാം അദ്ദേഹം തെറ്റിച്ചിരിക്കുകയാണ്. ഹാരിയെയും ആന്‍ഡ്രൂവിനെയുമായിരുന്നു ഈ പദവികള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടായിരുന്നത്.

അതേസമയം ചാള്‍സ് ഈ വിഷയത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഹാരിയെയും ആന്‍ഡ്രൂവിനെയും തനിക്ക് പകരം ചുമതലകള്‍ കൈമാറുന്നതിലേക്ക് പരിഗണിക്കേണ്ടെന്നാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇരുവരെയും ആ പദവിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചാള്‍സ് രാജാവ് വളരെ ഗൗരവത്തിലാണെന്ന് ഡെയ്‌ലി ടെലഗ്രാഫ്് റിപ്പോര്‍ട്ട് ചെയ്തു. ചാള്‍സിന്റെ നീക്കം യോര്‍ക്ക്,സസ്‌കസ് ഡ്യൂക്കുകള്‍ക്കെല്ലാം രാജാവിന്റെ പദവികള്‍ ഒരിക്കല്‍ പോലും കിട്ടില്ല. ബിയാട്രീസ് രാജകുമാരിക്ക് ഈ പദവി താല്‍ക്കാലികമായിട്ടെങ്കിലും കിട്ടില്ല.

1937ലെ റീജ്യന്‍സ് നിയമപ്രകാരം ചാള്‍സ് രാജാവിന് സംരക്ഷണവും പ്രത്യേകാധികാരവും നല്‍കുന്നുണ്ട്. ചാള്‍സിന് രാജകുടുംബത്തിന്റെ ഭാഗമായ ഒരു സഹോദരനെയോ അതോടൊപ്പം പ്രായപൂര്‍ത്തിയായ നാല് പേരെയോ അധികാര സ്ഥാനത്തേക്കുള്ള കൗണ്‍സിലറായി നിയമിക്കാം. ഇവര്‍ക്ക് ഔദ്യോഗിക കാര്യം പരിശോധിക്കുകയും ചെയ്യാം. എന്നാല്‍ ഈ അധികാരം വേണ്ടെന്ന് വെക്കുകയായിരുന്നു ചാള്‍സ്. ഇത് രാജകുടുംബത്തിലെ പ്രശ്‌നങ്ങളാണെന്ന് അഭ്യൂഹമുണ്ട്.

എലിസബത്ത് രാജ്ഞി പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ചാള്‍സ്, വില്യം, ഹാരി, ആന്‍ഡ്രൂ എന്നിവരെയെല്ലാം ഈ ചുമതലയിലേക്ക് കൊണ്ടുവന്നിരുന്നു എലിസബത്ത് രാജ്ഞി. അവര്‍ ജീവിച്ചിരുന് നസമയത്ത് ഫിലിപ്പ് രാജകുമാരനെ അവര്‍ അത്രയ്ക്ക വിശ്വസിച്ചിരുന്നു. തനിക്ക് പകരം കാര്യങ്ങള്‍ ചെയ്യാന്‍ മരിക്കുന്നത് വരെ ഫിലിപ്പിനെയാണ് എലിസബത്ത് രാജ്ഞി ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദം കൊട്ടാരത്തിലെ അംഗങ്ങളില്‍ നിന്നുണ്ടായതിനെ തുടര്‍ന്നാണ് ഹാരിയെയും ആന്‍ഡ്രൂവിനെയും ഈ പദവിയില്‍ നിന്ന് മാറ്റിയതെന്നാണ് സൂചന.

അതേസമയം ജോലിയില്ലാത്ത കുടുംബത്തിലെ മൂന്ന് പേരെയാണ് ഈ സ്ഥാനത്തേക്ക് നിയമിക്കുകയെന്നാണ് സൂചന. ചാള്‍സ് രാജാവ് വിദേശത്തായിരിക്കുമ്പോള്‍ ഇവര്‍ക്കായിരിക്കും ചുമതലയെന്നാണ് സൂചന. വളരെ പെട്ടെന്ന് തന്നെ പുതിയ പ്രഖ്യാപനം നടപ്പാക്കാനാണ് സാധ്യത. ആന്‍ രാജകുമാരിയും ഇളയ സഹോദരന്‍ എഡ്വാര്‍ഡിനുമായിരിക്കും ചാള്‍സിന് പകരം ചുമതലയെന്ന് സൂചനയുണ്ട്. ചാള്‍സിന് സുഖമില്ലാതെ വരികയോ യാത്രയിലായിരിക്കുമ്പോ ഇവര്‍ ചുമതലകള്‍ വഹിക്കും.












Click it and Unblock the Notifications