കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തം

Google Oneindia Malayalam News

ദോഹ: 29 ലക്ഷത്തോളം പേരാണ് ഖത്തറിലുള്ളത്. ഇതില്‍ മൂന്ന് ലക്ഷം വരും ഖത്തരി പൗരന്മാര്‍. പ്രകൃതി വാതക ശേഖരമാണ് ഖത്തറിനെ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിലനിര്‍ത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ളത് പേര്‍ഷ്യന്‍ ഗള്‍ഫിനോട് ചേര്‍ന്ന നോര്‍ത്ത് ഫീല്‍ഡിലാണ്. ഖത്തറിന്റെയും ഇറാന്റെയും അതിര്‍ത്തി പ്രദേശമായ ഇവിടെയാണ് ഖത്തറിന്റെ സമ്പത്ത്.

ലോകത്തെ 10 ശതമാനം പ്രകൃതി വാതകവും ഇവിടെയാണ് എന്ന് കണക്കാക്കുന്നു. മല്‍സ്യബന്ധനത്തിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന പഴയ ജനതയല്ല ഇന്ന് ഖത്തറുകാര്‍. ലോകത്തെ പ്രധാന വിജയങ്ങള്‍ക്ക് പിന്നില്‍ ഖത്തറിന്റെ കൈകളുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് ഒരുങ്ങിയിരിക്കുന്ന ഖത്തറിന്റെ അധികമാര്‍ക്കും അറിയാത്ത വിശേഷങ്ങള്‍ അറിയാം...

1

ലോകത്ത് വന്‍ ലാഭം കൊയ്യുന്ന വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ലോകത്തെ പ്രധാന വാര്‍ത്താ ചാനലായ അല്‍ ജസീറയ്ക്ക് പിന്നിലും ഖത്തര്‍ തന്നെ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ദോഹയിലെ അല്‍ ഉദൈദ് ആണ്.

2

20ാം നൂറ്റാണ്ടില്‍ എണ്ണയും വാതകവും കണ്ടെത്തിയതോടെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഖത്തറിന്റെ മുഖഛായയും മാറിയത്. ലോകത്തെ മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട വേളിയല്‍ ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചിരുന്നില്ല. എണ്ണയ്ക്ക് എക്കാലത്തും ആവശ്യക്കാരുണ്ടായിരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ രക്ഷപ്പെട്ടു. ഈ വര്‍ഷം ഖത്തറിന്റെ സാമ്പത്തിക രംഗം 3.4 ശതമാനം വളരുമെന്നാണ് ഐഎംഎഫ് പ്രവചനം.

3

കോടികളാണ് ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ പൊടിച്ചത്. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തെ ചെലവിനേക്കാള്‍ വരുമാനം ഈ വര്‍ഷം ഖത്തറിനുണ്ട്. 2025ഓടെ കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യാനാണ് ഖത്തറിന്റെ തീരുമാനം. അതായത്, ഖത്തറിന്റെ വരുമാനം ഇനിയും കൂടുമെന്നര്‍ഥം. ഖത്തറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്.

4

2010ലാണ് ലോകകപ്പ് വേദിക്കുള്ള ലേലം ഖത്തര്‍ പിടിച്ചത്. അതിന് ശേഷം 20000 കോടി ഡോളര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഖത്തര്‍ വിനിയോഗിച്ചുവെന്നാണ് ഖത്തര്‍ പുറത്തുവിട്ട ഓദ്യോഗിക വിവരം. അഞ്ചാഴ്ച നീളുന്ന കായിക മേളയ്ക്ക് ഇത്രയും തുക ചെലവഴിക്കുന്നത് അധികമല്ലേ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഖത്തറിലെ മൊത്തം വികസനം ഇതിന്റെ ഭാഗമായി നടന്നു എന്നത് എടുത്തുപറയേണ്ടതാണ്.

5

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് എട്ട് സ്‌റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മിച്ചിട്ടുള്ളത്. മെട്രോ ലൈന്‍, പുതിയ വിമാനത്താവളം, റോഡുകള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇക്കാലയളവില്‍ ഖത്തര്‍ ഒരുക്കി. 15 ലക്ഷം വിദേശികള്‍ മല്‍സര വേളയില്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. ഓരോ വ്യക്തിയും 10 ദിവസം താമസിച്ചേക്കാം. ദിവസം 500 ഡോളര്‍ ചെലവിട്ടേക്കാം. അതായത് ഒരു വിദേശിയില്‍ നിന്ന് 5000 ഡോളര്‍ ഖത്തറിലെത്തും.

ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക്; 1600 കി.മീ നടന്ന് അബ്ദുല്ല എത്തി... സൗദി പൗരന്റെ തീരുമാനത്തിന് പിന്നില്‍ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക്; 1600 കി.മീ നടന്ന് അബ്ദുല്ല എത്തി... സൗദി പൗരന്റെ തീരുമാനത്തിന് പിന്നില്‍

6

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിലൂടെ ഈ വര്‍ഷം ഖത്തറിന്റെ സാമ്പത്തിക മേഖലയില്‍ എത്തുക 750 കോടി ഡോളറാണ്. അല്‍ത്താനി രാജ കുടുംബമാണ് ഖത്തര്‍ ഭരിക്കുന്നത്. ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് നിലവിലെ അമീര്‍. പൗരന്മാരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള ഭരണമായതിനാല്‍ രാജകുടുംബത്തോട് ഖത്തറുകാര്‍ക്ക് വലിയ മതിപ്പാണ്.

7

വരുമാന നികുതിയില്ല, ഉയര്‍ന്ന ശമ്പളമുള്ള സര്‍ക്കാര്‍ ജോലി, സൗജന്യ ആരോഗ്യ സുരക്ഷ, സൗജന്യ വിദ്യഭ്യാസം, നവദമ്പതികള്‍ക്ക് സഹായം, ഭവനം, സബ്‌സിഡികള്‍, വിരമിച്ചാലുള്ള ആനുകൂല്യങ്ങള്‍ ഇങ്ങനെ പോകുന്നു ജനങ്ങള്‍ക്കുള്ള ഖത്തര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍. അതുകൊണ്ടുതന്നെ പ്രതിഷേധത്തിനും മറ്റും സാഹചര്യമില്ല.

8

90 ശതമാനവും വിദേശികളാണ് ഖത്തറില്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരാണ് കൂടുതല്‍. അടുത്തിടെ തൊഴില്‍ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു ഖത്തര്‍. എന്നാല്‍ നിര്‍മാണ രംഗത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഖത്തറില്‍ ദുരിതമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ കൂലി സമ്പ്രദായം ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്. കഫാല സിസ്റ്റം ഒഴിവാക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍

English summary
Know Qatar How Much Spent For FIFA Football World Cup 2022; All Details Of tiny Gulf State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X