നേപ്പാള്‍ ഇനി കമ്യൂണിസം ഭരിയ്ക്കും; ഒലി പുതിയ പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളിലെ ഭരണ അസ്ഥിരതകള്‍ക്ക് അവസാനമാകുന്നു. പുതിയ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റ് നേതാവ് കെപി ശര്‍മ ഒലിയെ പാര്‍ലമെന്റ് തിരഞ്ഞെടുത്തു.
നിലവിലെ പ്രധാനമന്ത്രിയായിരുന്നു സുശീര്‍ കൊയ് രാളയെ തോല്‍പിച്ചാണ് ഒലി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 598 പാര്‍ലമെന്റ് അംഗങ്ങളില്‍ 338 പേര്‍ ഒലിയെ പിന്തുണച്ച് വോട്ട് ചെയ്തു. പുതിയ ഭരണ ഘടന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഒലി.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്‍( കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവാണ് 63 കാരനായ ഖഡ്ഗ പ്രസാദ് ശര്‍മ ഒലി. ചെറുപ്പത്തില്‍ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ ആളാണ്. സ്‌കൂള്‍ പഠനകാലത്തിന് ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു.
നേപ്പാള്‍, രാജഭരണത്തിന്റെ കീഴിലായിരുന്ന സമയത്ത് ഏറെ പീഡനങ്ങള്‍ സഹിയ്‌ക്കേണ്ടി വന്നിട്ടുണ്ട് ഒലിയ്ക്ക്. പതിനാല് വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. നാല് തവണ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒലി രണ്ട് തവണ മന്ത്രിയും ആയിരുന്നു.
ഒലിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം ഉണ്ട് നേപ്പാളില്‍. മദേശി മുന്നണിയിലെ പാര്‍ട്ടികളാണ് അവര്‍. തെരായി മേഖലയിലെ ജനങ്ങളോട് വിരോധമുള്ള ആളാണ് ഒലിയെന്നാണ് ഇവരുടെ ആക്ഷേപം. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications