കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്‌റ്റേ ചെയ്തത്. പാകിസ്താന്‍ സൈനിക കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്.

ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവിനെ കണ്ടാണ് നേരത്തെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ജി മാറിയത്.

kulbhushan

കുല്‍ഭൂഷന്‍ ജാതവിന്റെ അമ്മയുടെ പേരിലായിരുന്നു അപ്പീല്‍ നല്‍കിയത്. ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷന് പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ചത്.

2016 മാര്‍ച്ച് മൂന്നിനാണ് ബലുചിസ്താനില്‍ നിന്ന് കുല്‍ഭൂഷനെ ചാരവൃത്തി ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

English summary
kulbooshan jadav death penality.
Please Wait while comments are loading...