കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ആരാധകർക്ക് കടുത്ത നിരാശ: ബീസ്റ്റിനെതിരെ നടപടിയുമായി കുവൈത്ത് സർക്കാർ

Google Oneindia Malayalam News

കുവൈത്ത് സിറ്റി: നിരൂപകർക്കിടയില്‍ ചിത്രം മോശമായാലും ഇല്ലെങ്കിലും ആരാധകർക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്നതാണ് സമീപകാലത്ത് ഇറങ്ങിയ ഓരോ വിജയ് ചിത്രവും. മികച്ച അഭിപ്രായം ലഭിക്കാത്ത വിജയ് സിനിമകള്‍ പോലും 100 കോടി ക്ലബില്‍ കേറുന്നതില്‍ അദ്ദേഹത്തിന്റെ ആരാധകരാണ് ഏറ്റവും പ്രധാന ഘടകം.

അതുകൊണ്ട് പുതിയ വിജയ് ചിത്രമായി ബീസ്റ്റിന് വേണ്ടിയും ആകാംക്ഷയോടേയും പ്രതീക്ഷയോടേയുമുള്ള കാത്തിരിപ്പില്ലാണ് വിജയ് ആരാധകർ. ചിത്രം ഏപ്രില്‍ 13 ന് ലോകമെമ്പാടും റിലീസിന് ഒരുങ്ങുമ്പോള്‍ കുവൈത്തിലെ വിജയ് ആരാധകരും സിനിമാ പ്രേമികളും നിരാശരാവേണ്ടി വരും എന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

'പൈസ കൊടുത്തതില്‍ തർക്കം, ദിലീപിനോട് കാര്യങ്ങള്‍ വിശദീകരിച്ച് അനൂപ്: ഈ തെളിവ് സുപ്രധാനം''പൈസ കൊടുത്തതില്‍ തർക്കം, ദിലീപിനോട് കാര്യങ്ങള്‍ വിശദീകരിച്ച് അനൂപ്: ഈ തെളിവ് സുപ്രധാനം'

ചിത്രത്തിന്റെ റിലീസിന് കുവൈത്ത് ഭരണകൂടം

ചിത്രത്തിന്റെ റിലീസിന് കുവൈത്ത് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പല ഇന്ത്യന്‍ സിനിമകള്‍ക്കും കുവൈത്തില്‍ പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിജയ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയെ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച വാർത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രം

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണെന്ന് ട്രെയിലറുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുവൈത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ബീസ്റ്റ് കാണിക്കുന്നുണ്ടെന്നും അതിനാലാണ് ചിത്രത്തിന് കുവൈത്ത് സർക്കാർ രാജ്യത്ത് അനുമതി നിഷേധിച്ചതെന്നുമാണ് സൂചന.

Recommended Video

cmsvideo
മാസ്സായി ബീസ്റ്റ്, തരം​ഗം തീർത്ത് ട്രെയിലർ; ഇത് ദളപതിയുടെ വിളയാട്ടം
വിജയ് ചിത്രങ്ങള്‍ക്ക് വലിയ ആരാധകരുള്ള കുവൈത്തില്‍

വിജയ് ചിത്രങ്ങള്‍ക്ക് വലിയ ആരാധകരുള്ള കുവൈത്തില്‍ ഏർപ്പെടുത്തിയ വിലക്ക് ചിത്രത്തിന്റെ ഓവർസീസ് കളക്ഷനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.സന്ദർശകരെ ബന്ദികളാക്കിക്കൊണ്ട് ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയവരില്‍ ചാരനായ ഹീറോ വിജയും ഉള്‍പ്പെടുന്നുണ്ട്. ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും നായകന്റെ മറ്റ് വീര പ്രവർത്തനങ്ങളുമാണ് ബീസ്റ്റ് മുന്നോട്ട് വെക്കുന്ന പ്രമേയം.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫ് 2 വും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ബീസ്റ്റ്.

ദുൽഖർ സൽമാന്റെ കുറുപ്പും വിഷ്ണു വിശാലിന്റെ എഫ്‌ഐആറും

നേരത്തെ ദുൽഖർ സൽമാന്റെ കുറുപ്പും വിഷ്ണു വിശാലിന്റെ എഫ്‌ഐആറും കുവൈത്തിൽ നിരോധിച്ചിരുന്നു. കുറുപ്പ് ഒരു ക്രിമിനൽ തങ്ങളുടെ രാജ്യത്ത് അഭയം പ്രാപിച്ചതായി ചിത്രീകരിക്കുമ്പോള്‍ എഫ് ഐ ആർ തീവ്രവാദത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. സാധാരണയായി അറബ് രാജ്യങ്ങളെ തീവ്രവാദികളുടെ കേന്ദ്രമായി കാണിക്കുന്ന സിനിമകൾക്ക് കുവൈറ്റിൽ പ്രദർശനാനുമതി ലഭിക്കാറില്ല.

സിനിമക്ക്‌ രാജ്യത്ത് പ്രദർശന വിലക്ക് ഏർപ്പെടുത്തിയ വിവരം

സിനി സ്കേപ്‌, ഓസോൺ എന്നീ കേന്ദ്രങ്ങൾ വഴിയായിരുന്നു കുവൈത്തിൽ കുറുപ്പിന്റെ പ്രദർശനം ക്രമീകരിച്ചിരുന്നത്‌. എന്നാൽ ഓൺലൈൻ വഴി ടിക്കറ്റ്‌ ബുക്കിംഗ്‌ നടത്താൻ ശ്രമിച്ചവർക്ക്‌ ബുക്കിംഗ്‌ സാധ്യമാവാവാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സിനിമക്ക്‌ രാജ്യത്ത് പ്രദർശന വിലക്ക് ഏർപ്പെടുത്തിയ വിവരം പുറത്ത് വരുന്നത്. ഇതിന് പിന്നാലെയാണ് എഫ് ഐ ആറിനും ഇപ്പോള്‍ ബീസ്റ്റിനുമെതിരായ കുവൈത്ത് സർക്കാർ രംഗത്ത് വന്നത്.

English summary
Kuwait government denies permission to screen Vijay's new movie Beast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X