Qatar crisis : ഗള്‍ഫിനെ ഞെട്ടിക്കുന്ന വാര്‍ത്ത; കുവൈത്ത് അമീര്‍ സൂചന നല്‍കി, സംഭവിക്കാന്‍ പോകുന്നത്

  • Written By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പുതിയ വഴിക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരിഹാര മാര്‍ഗങ്ങള്‍ എല്ലാം താളം തെറ്റി. ഇനി രക്ഷയില്ലെന്ന വാര്‍ത്തകളാണ് വരുന്നത്. ജിസിസിയില്‍ നിന്ന് എപ്പോഴും ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ റിപ്പോര്‍ട്ടുകള്‍ വരാം.

സമാവായ നീക്കങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന കുവൈത്ത് അമീര്‍ തന്നെയാണ് ഇതുസംബന്ധിച്ച് പറഞ്ഞത്. കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എന്നാല്‍ ദുഖകരമായ വാര്‍ത്തയാണ് വരാന്‍ പോകുന്നതെന്നും ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് പറഞ്ഞു.

ആഗ്രഹിക്കാത്ത ഫലം

ആഗ്രഹിക്കാത്ത ഫലം

ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നടപടികള്‍ സ്വീകരിച്ചത്. മധ്യസ്ഥതയ്ക്ക് ആദ്യം എത്തിയത് മേഖലയിലെ കാരണവരായ കുവൈത്ത് അമീര്‍ തന്നെയായിരുന്നു. ആഗ്രഹിക്കാത്ത അനന്തരഫലമാണുണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നത രൂക്ഷമായി

ഭിന്നത രൂക്ഷമായി

കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുവൈത്ത് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുകയും പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

37 വര്‍ഷം മുമ്പ്

37 വര്‍ഷം മുമ്പ്

37 വര്‍ഷം മുമ്പ് ജിസിസി രൂപീകരിക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് കുവൈത്ത് അമീര്‍. ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നത് നോക്കി നില്‍ക്കാനാകില്ല. അതുകൊണ്ടാണ് പ്രശ്‌ന പരിഹാരത്തിന് നേരിട്ടിറങ്ങിയതെന്നും ശൈഖ് സബാഹ് പറഞ്ഞു.

ഇപ്പോഴത്തെ സംഭവങ്ങള്‍

ഇപ്പോഴത്തെ സംഭവങ്ങള്‍

മേഖലയിലെ എല്ലാ രാജ്യങ്ങളും സഹോദരന്‍മാരാണ്. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുപരിഹരിക്കണം. അതിനപ്പുറം ആരും ഇടപെടുന്ന സാഹചര്യം ഉണ്ടാകരുത്. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ തനിക്ക് ആശങ്കയുണ്ട്-കുവൈത്ത് അമീര്‍ പറഞ്ഞു.

87കാരനായ ശൈഖ് സബാഹ്

87കാരനായ ശൈഖ് സബാഹ്

87കാരനായ ശൈഖ് സബാഹ് പ്രശ്‌നപരിഹാരത്തിന് കാര്യമായി ശ്രമിച്ചിരുന്നു. അദ്ദേഹം സൗദി അറേബ്യ സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായും മറ്റ് സൗദി നേതൃത്വങ്ങളുമായും വിഷയം ചര്‍ച്ച ചെയ്തു. പിന്നീട് യുഎഇയിലുമെത്തി.

നടത്തിയ നീക്കങ്ങള്‍

നടത്തിയ നീക്കങ്ങള്‍

യുഎഇ ഭരണാധികാരികളെ കണ്ട കുവൈത്ത് അമീര്‍ ശേഷം ഖത്തര്‍ അമീറുമായി ദോഹയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പ്രകോപനപരമായ വാക്കുകളില്‍ നിന്നു എല്ലാവരും വിട്ടുനില്‍ക്കണമെന്നും ശൈഖ് സബാഹ് ആവശ്യപ്പെട്ടിരുന്നു.

ഖത്തര്‍ ജിസിസി വിടുമോ

ഖത്തര്‍ ജിസിസി വിടുമോ

ജിസിസി വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടി വരുമെന്ന് ഖത്തര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. അപ്പോഴും സമാധാനിപ്പിച്ചിരുന്നത് കുവൈത്ത് അമീര്‍ ആയിരുന്നു. ഈ പ്രഖ്യാപനം കുവൈത്ത് അമീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ മാറ്റി വയ്ക്കുകയായിരുന്നു.

ഖത്തര്‍ വഴങ്ങി, പക്ഷേ

ഖത്തര്‍ വഴങ്ങി, പക്ഷേ

കുവൈത്തിന്റെ എല്ലാ സമാധാന നീക്കങ്ങളോടും അനുകൂല സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. എന്നാല്‍ ഖത്തര്‍ ചര്‍ച്ചയ്ക്ക് തയ്യാറയപ്പോഴാണ് ബഹ്‌റൈന്‍ ഖത്തറിലെ പ്രമുഖരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അതോടെ പ്രശ്‌നം രൂക്ഷമായെന്നും കുവൈത്ത് പ്രതികരിച്ചു.

വിദേശരാജ്യങ്ങളുടെ വരവ്

വിദേശരാജ്യങ്ങളുടെ വരവ്

ഇന്ന് ഖത്തറിനെ സഹായിക്കാന്‍ മേഖലയിലേക്ക് കൂടുതല്‍ വിദേശരാജ്യങ്ങള്‍ എത്തുകയാണ്. ഇറാനും തുര്‍ക്കിയും റഷ്യയും ഇറാഖുമെല്ലാം സഹായം വാഗ്ദാനം ചെയ്തു. ഖത്തറുമായുള്ള വ്യാപാര ബന്ധം തുടരുമെന്ന് ഏറ്റവുമൊടുവില്‍ ഇറ്റലിയും അറിയിച്ചു.

പുതിയ സഖ്യം വരുന്നു

പുതിയ സഖ്യം വരുന്നു

റഷ്യ, ഇറാന്‍, തുര്‍ക്കി, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ സഖ്യം മേഖലയിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതാകട്ടെ അമേരിക്കക്കും സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്കും കടുത്ത വെല്ലുവിളിയുമായിരിക്കും. ഒമാനും കുവൈത്തും ഖത്തറിനെ തള്ളിപ്പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒമാനില്‍ നിന്നു ഖത്തറിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ട്.

English summary
The Emir of Kuwait, who has led mediation efforts to resolve the Gulf crisis, has cautioned that the dispute between Qatar and three fellow Gulf Cooperation Council (GCC) members could lead to "undesirable consequences".
Please Wait while comments are loading...