Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിസിയില്‍ സ്വദേശികള്‍ മതി; വിദേശികളെ കൂട്ടത്തോടെ നാട് കടത്തുന്നു, 20000 പേരെ കയറ്റിവിട്ടു

ആയിരത്തോളം പേരെ പാസ്‌പോര്‍ട്ട് പൗരത്വ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മാസിന്‍ അല്‍ ജര്‍റാഹിന്റെ ഉത്തരവിലൂടെയാണ് നാടുകടത്തിയത്.

കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം വേഗത്തില്‍ നടപ്പാക്കുന്ന ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടി. വിദേശികളെ കൂട്ടത്തോടെ നാടുകടത്തുന്നുവെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം കയറ്റിവിട്ടത് 20000 ത്തോളം വിദേശികളെയാണ്. സൗദിയുള്‍പ്പെടെയുള്ള മറ്റു ജിസിസി രാജ്യങ്ങളും സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ താമസകാര്യ വിഭാഗം പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം നാടുകടത്തിയ വിദേശികളുടെ എണ്ണം 19730 ആണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. ചില നിസാരമായ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ വരെ തിരിച്ചുവരാന്‍ സാധിക്കാത്ത വിധമാണ് നാട്ടിലേക്ക് കയറ്റിവിടുന്നത്.

വിദ്യാസമ്പന്നരും

വിദ്യാസമ്പന്നരും ഇത്തരം നാടുകടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും മറ്റും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് അധികൃതരുടെ നീക്കം.

ചെറിയ തെറ്റുകള്‍ക്കും മാപ്പില്ല

ചെറിയ തെറ്റുകളും ട്രാഫിക് ലംഘനങ്ങളും നടത്തുന്നവരെ പോലും കയറ്റി വിടുകയാണ് അധികൃതര്‍. അടുത്ത പത്ത് വര്‍ഷത്തിനകം വിദേശികളുടെ എണ്ണം കുവൈത്തില്‍ ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

767 ഇന്ത്യക്കാരും

2016 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വിഭാഗം പുറത്തുവിട്ടിരിക്കുന്നത്. ഇതു പ്രകാരം നാടുകടത്തപ്പെട്ട വിദേശികളില്‍ 767 ഇന്ത്യക്കാരും ഉള്‍പ്പെടും.

ഓരോ ദിവസവും 54 പേര്‍

ഓരോ ദിവസവും 54 പേര്‍ വീതം എന്ന കണക്കിലാണ് നാടു കടത്തിയത്. പലരെയും കുവൈത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത തരത്തിലാണ് നാടുകടത്തിയിട്ടുള്ളത്. ഇതിനായി പ്രത്യേകം വിരലടയാളം പതിപ്പിച്ചാണ് കയറ്റിവിടുന്നത്.

2741 പേര്‍ക്ക് പാസ്‌പോര്‍ട്ട് പിശക്

ആയിരത്തോളം പേരെ പാസ്‌പോര്‍ട്ട് പൗരത്വ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മാസിന്‍ അല്‍ ജര്‍റാഹിന്റെ ഉത്തരവിലൂടെയാണ് നാടുകടത്തിയത്. 2741 പേരെ പാസ്‌പോര്‍ട്ട് അതോറിറ്റി തന്നെ നാടുകടത്തി. പതിനായിരത്തോളം പേരെ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് മടക്കി അയച്ചത്.

പിഎച്ച്ഡി ബിരുദമുള്ളവരെയും

അമേരിക്കക്കാരും ബ്രിട്ടീഷുകാരും കയറ്റി അയക്കപ്പെട്ടവരിലുണ്ട്. പിഎച്ച്ഡി ബിരുദമുള്ളവരെയും കയറ്റിവിട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മാസം മാത്രം 767 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇന്ത്യക്കാരുള്‍പ്പെടെ 2705 വിദേശികളെയാണ് ഏപ്രിലില്‍ കുവൈത്ത് മടക്കി അയച്ചത്.

 സ്‌പോര്‍സര്‍ഷിപ്പ് അവകാശം ഒഴിവാക്കി

നാടുകടത്തുന്നതിന് പുറമെ, വിദേശികള്‍ക്കുള്ള സ്‌പോര്‍സര്‍ഷിപ്പ് അവകാശവും എടുത്തുകളയുന്നത് തുടരുകയാണ്. കഴിഞ്ഞവര്‍ഷം 11000 വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശമാണ് എടുത്തുകളഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഈ നടപടി.

എല്ലാത്തിനും വിലക്ക്

സ്‌പോണ്‍സര്‍ഷിപ്പ് എടുത്തുകളഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. കൂടാതെ ജോലി ആവശ്യാര്‍ഥം ആരെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനും ഇവര്‍ക്ക് കഴിയില്ല.

526 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

വിസ നിയമങ്ങള്‍ ലംഘിച്ചതിന് 526 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇത് കൂടുതലും മുന്‍ മന്ത്രിമാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ്. അല്ലെങ്കില്‍ അവരുടെ ബന്ധുക്കളുടെതാണ്. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കും.

46609 ഒളിച്ചോട്ട പരാതികള്‍

അതേസമയം, 46609 ഒളിച്ചോട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പുരുഷന്‍മാരാണ്. ഡ്രൈവര്‍മാര്‍ ഒളിച്ചോടിയെന്ന് കാണിച്ച് 20551 പരാതികള്‍ ലഭിച്ചത് ഇതിന് പുറമെയാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം 60 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+