ഗള്‍ഫില്‍ തിരക്കിട്ട നീക്കങ്ങള്‍; വീണ്ടും കളത്തിലിറങ്ങി കുവൈത്ത്, ഖത്തറും സൗദിയും വഴങ്ങുമോ?

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ഗള്‍ഫില്‍ രണ്ടുമാസത്തിന് ശേഷം മഞ്ഞുരുക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ഖത്തര്‍ വിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാ നിരോധനത്തില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ച് യുഎഇയും ബഹ്‌റൈനും രംഗത്തെത്തിയതിന് പിന്നാലെ കുവൈത്ത് കൂടുതല്‍ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. നേരത്തെ പരിഹാരമുണ്ടാകില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സമാധാന ശ്രമങ്ങളാണ് കുവൈത്ത് ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്.

കുവൈത്തിന് കൂടെ അമേരിക്കയും ഇത്തവണ സമാധാന ശ്രമങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. കുവൈത്ത് അമീര്‍ അല്ല സമാധാന ശ്രമങ്ങള്‍ക്ക് ഇത്തവണ ചുക്കാന്‍ പിടിക്കുന്നതെന്ന വ്യത്യാസവുമുണ്ട്. കുവൈത്ത് മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദാണ്. അദ്ദേഹം സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി.

കുവൈത്തിന്റെ നീക്കം

കുവൈത്തിന്റെ നീക്കം

ഇത്ര രൂക്ഷമല്ലെങ്കിലും ഗള്‍ഫില്‍ മുമ്പും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മധ്യസ്ഥതയുടെ റോളില്‍ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങിയിരുന്നത് കുവൈത്തായിരുന്നു. അതുകൊണ്ട് തന്നെ കുവൈത്തിന്റെ ശ്രമങ്ങള്‍ ഖത്തറും സൗദിയും അംഗീകരിക്കുമെന്നാണ് കരുതുന്നത്.

വീട്ടുവീഴ്ചയുടെ ശബ്ദം

വീട്ടുവീഴ്ചയുടെ ശബ്ദം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ ദൂതുമായി മന്ത്രി യുഎഇയിലും സൗദിയിലുമെത്തി. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അമീര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിനാണ് കുവൈത്ത് പ്രതിനിധികള്‍ അമീറിന്റെ കത്ത് കൈമാറിയത്. നേരത്തെ കുവൈത്ത് സംഘം സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ബിന്‍ അഹ്മദ് അല്‍ ജുബൈറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയുടെ രണ്ട് പ്രതിനിധികള്‍

അമേരിക്കയുടെ രണ്ട് പ്രതിനിധികള്‍

ഇതേ വേളയില്‍ തന്നെ അമേരിക്കയുടെ രണ്ട് പ്രതിനിധികളും ഗള്‍ഫിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി തിമത്തി ലെന്റര്‍ക്കിങ്, റിട്ട. ജനറല്‍ അന്തോണി ചാള്‍സ് സിന്നി എന്നിവരാണ് കുവൈത്തിലെത്തിയത്.

യുഎസ് പ്രതിനിധികള്‍ ചുറ്റിക്കറങ്ങും

യുഎസ് പ്രതിനിധികള്‍ ചുറ്റിക്കറങ്ങും

കുവൈത്തില്‍ നിന്നു ഈ സംഘം സൗദി അറേബ്യയിലേക്ക് പോകും. തൊട്ടുപിന്നാലെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ഒടുവില്‍ ഖത്തറിലെത്തി അമീറുമായി ചര്‍ച്ച നടത്തും.

ശക്തമായ വികാരം കുറഞ്ഞു

ശക്തമായ വികാരം കുറഞ്ഞു

നിലവിലെ സാഹചര്യത്തില്‍ ഖത്തറിനെതിരേ തുടക്കത്തിലുണ്ടായിരുന്ന ശക്തമായ വികാരത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ഭാഗമാണ് യുഎന്‍ നിര്‍ദേശ പ്രകാരം വ്യോമ മേഖലയ്ക്കുള്ള നിരോധനം ഭാഗികമായി നീക്കിയത്

പ്രശ്‌നം തീരുമെന്ന് ശുഭ പ്രതീക്ഷ

പ്രശ്‌നം തീരുമെന്ന് ശുഭ പ്രതീക്ഷ

സമവായത്തിന്റെ വഴികള്‍ വീണ്ടും ഒരുങ്ങുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തും വീണ്ടും മധ്യസ്ഥതയ്ക്ക് ഇറങ്ങിയത്. അമേരിക്കന്‍ പ്രതിനിധികളും ഒപ്പം ചേരുന്നതോടെ സൗദി സഖ്യവും ഖത്തറും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് കരുതുന്നത്.

ഈ ശ്രമം പരാജയപ്പെട്ടാല്‍

ഈ ശ്രമം പരാജയപ്പെട്ടാല്‍

എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടാല്‍ ഗള്‍ഫ് സമാധാനത്തിലേക്ക് വരുന്നതിന് വീണ്ടും സമയമെടുക്കും. നേരത്തെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും പാകിസ്താനുമെല്ലാം സമാധാന ശ്രമങ്ങളുമായി ഗള്‍ഫ് മേഖലയിലെത്തിയിരുന്നു.

ഖത്തറിലെ തുര്‍ക്കി സൈനിക താവളം

ഖത്തറിലെ തുര്‍ക്കി സൈനിക താവളം

അതേസമയം, സൗദി സഖ്യത്തിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് ഖത്തറിലെ തുര്‍ക്കി സൈനിക താവളം മാറ്റണമെന്നതാണ്. എന്നാല്‍ ഇതില്‍ തുര്‍ക്കിയും ഖത്തറും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി. ഇത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.

സമാധാന ശ്രമം പാളുമോ?

സമാധാന ശ്രമം പാളുമോ?

മേഖലയുടെ സന്തുലിതത്വമാണ് തങ്ങളുടെ സൈനിക സാന്നിധ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി പാര്‍ലമെന്റംഗം യാസീന്‍ അക്തെ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സംയുക്ത സൈനികാഭ്യാസം നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. തുര്‍ക്കിയുടെ സൈനിക താല്‍പ്പര്യം സംരക്ഷിക്കലാണ് താവളം നിലനിര്‍ത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
As the crisis with Qatar entered its third month, efforts to break the stalemate intensified on Tuesday with renewed diplomatic efforts by Kuwait and the US.
Please Wait while comments are loading...