മോദിയുടെ നയതന്ത്രനീക്കം വിജയം, ചൈനയ്ക്ക് ഭൂമി കൊടുക്കില്ലെന്ന് ശ്രീലങ്ക!
ദില്ലി: എന്‍ സി ജി അംഗത്വവിഷയത്തില്‍ തങ്ങള്‍ക്ക് എതിര് നിന്ന ചൈനയ്ക്ക് ഇന്ത്യയുടെ വക നൈസായി ഒരു പണി. ശ്രീലങ്കയില്‍ സമ്മര്‍ദ്ദം ചെലുത്തി കൊളംബോയിലെ ചൈനയുടെ തുറമുഖ നഗര പദ്ധതിക്കാണ് ഇന്ത്യ പണി കൊടുത്തിരിക്കുന്നത്. ചൈനീസ് കമ്പനിക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ശ്രീലങ്ക പിന്നോക്കം പോയിരിക്കുകയാണ് ഇപ്പോള്‍. ശ്രീലങ്കയുടെ പിന്മാറ്റത്തിന് കാരണം ഇന്ത്യയുടെ ഇടപെടലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
20 ഹെക്ടര്‍ ഭൂമിയില്‍ 1.4 ബില്യണ്‍ യു എസ് ഡോളറിന്റെ വന്‍ പദ്ധതിക്കാണ് ചൈനീസ് കമ്പനി ശ്രമിച്ചിരുന്നത്. ഭൂമി വില്‍ക്കുന്നതിന് പകരം 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് ലങ്കയുടെ പുതിയ തീരുമാനം. പുതുക്കിയ കരാര്‍ പ്രകാരം കൊളംബോ തുറമുഖത്തിനോട് ചേര്‍ന്നായിരിക്കും ചൈനീസ് കമ്പനിക്ക് ഭൂമി ലഭിക്കുക. കൊളംബോ തുറമുഖത്തിന് സമീപം ചൈനയ്ക്ക് ഭൂമി നല്‍കുന്നതില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വക്താവ് രജിത സേനരത്‌നെ പറഞ്ഞു.

ഇതേത്തുടര്‍ന്ന് കരാര്‍ ശ്രീലങ്ക പുനപരിശോധിച്ചു. ഭൂമി കൈമാറാനുള്ള തീരുമാനം പിന്‍വലിക്കുകയും പാട്ടത്തിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. മഹീന്ദ്ര രജപക്‌സെയുടെ കാലത്തെ കരാറുകള്‍ പലതും ലങ്ക വീണ്ടും പരിശോധിച്ചുവരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് സഹായത്തോടെ രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനുള്ള ശ്രമമായിരുന്നു തന്റെ ഭരണകാലത്ത് രജപക്‌സെ നടത്തിയിരുന്നത്.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലങ്കയിലെ ചൈനയുടെ പദ്ധതിയെ ഇന്ത്യ എതിര്‍ത്തിരുന്നത്. കണ്ടെയ്നന്‍ ട്രാന്‍സ്ഷിപ്മെന്റിന് ഇന്ത്യ കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഇതിനോട് ചേര്‍ന്നുള്ള ഭൂമി ചൈനയുടെ നിയന്ത്രണത്തില്‍ വരുന്നതില്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ല. പരിസ്ഥിതി പഠനമോ സാധ്യതാ പഠനമോ നടത്താതെ പദ്ധതി മുന്നോട്ടുപോകുന്നതില്‍ ലങ്കയ്ക്കകത്ത് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications