റിപ്പര്‍ മോഡല്‍ ആക്രമണം: ഒരു വയസ്സുകാരന്‍ കൊല്ലപ്പെട്ടു, ഇരട്ട സഹോദരിയുടെ നില ഗുരുതരം

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ ഒരുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ഇരട്ട സഹോദരിയുടെ നില ഗുരുതരമാണ്. ഫിന്‍സ്‌ബെറി പാര്‍ക്കിന് സമീപത്ത് വൈബര്‍ഫോഴ്‌സ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൊമാനിയന്‍- ഇറാനിയന്‍ ദമ്പതികളുടെ മക്കളാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആണ്‍കുട്ടി മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

blood

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്. മാതാവ് മിഹായി മെനേസയും പിതാവും സമീപത്തെ പെമ്പുറി ഹോട്ടലിലെ ജീവനക്കാരാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കുട്ടികളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

English summary
A ONE-YEAR-OLD boy died and a girl, believed to be his twin sister, is in a critical condition after they were seriously injured in a “hammer attack” – as police hunt for a suspect.
Please Wait while comments are loading...