കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 വർഷം ജീവിച്ചത് സ്ത്രീയായി; ഒടുവിൽ പുരുഷനെന്ന സത്യം തിരിച്ചറിഞ്ഞ് യുവാവ്..സംഭവം സൗദിയിൽ

Google Oneindia Malayalam News

റിയാദ്; 21 വർഷത്തിന് ശേഷം താൻ പുരുഷനാണെന്ന സത്യം തിരിച്ചറിഞ്ഞ് യുവാവ്. രന്ദ ഷബേലി എന്ന യുവാവാണ് വർഷങ്ങൾക്ക് ശേഷം തന്റെ ലൈംഗിത സ്വത്വം തിരിച്ചറിഞ്ഞത്. സൗദിയിലെ റിയാദിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.

രൺദ ജനിച്ചപ്പോൾ ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെന്നായിരുന്നു ആശുപത്രി അധികൃതർ രജിസ്റ്റർ ചെയ്തതെന്ന് സൗദി ടിവി ചാനലായ അല്‍ ഇഖ്ബാരിയ റിപ്പോർട്ടിൽ പറയുന്നു. തന്റെ സമപ്രായക്കാരെ പോലെ സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് രന്ദ ആശുപത്രിയിൽ ചെക്കപ്പിനായി സമീപിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിലാണ് രന്ദ സ്ത്രീയാണെന്ന് രഹസ്യം തിരിച്ചറിഞ്ഞത്. രന്ദയുടെ ജനനേന്ദ്രിയം വയറിനുള്ളിലാണെന്നും പരിശോധനയിൽ കണ്ടെത്തി.

 sau-1653118357.jpg -Properties

ചിത്രം കടപ്പാട്-അൽ ഇഖ്ബാരിയ ടിവി

കേട്ടപ്പോൾ ആദ്യം വളരെ വിചിത്രമായി എന്തോ സംഭവിച്ചത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് രന്ദ പറയുന്നു. ഡോക്ടർമാർ തന്നോട് കളവ് പറയുകയാണോയെന്ന് പോലും സംശയിച്ചു. ജീവിതത്തിൽ അന്ന് വരെ സംഭവിച്ചതിൽ നിന്നുള്ള മാറ്റം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടിയെന്നും അവർ പറയുന്നു. ഇപ്പോൽ തന്റെ പേര് റയിദ് എന്ന് മാറ്റിയിരിക്കുകയാണ് അവർ.

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

ജനനേന്ദ്രിയം പുറത്തെടുക്കാനുള്ള ശസ്ത്രിക്രിയയും മറ്റ് കോസ്മെറ്റിക്ക് സർജർക്കും വിധേയമാകേണ്ടതുണ്ട്. ഇതിനായി ബ്രിട്ടനിൽ പോകാനാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. ഇതിനായി പേപ്പറുകൾ സമർപ്പിച്ചെങ്കിലും തന്റെ ആവശ്യം അധികാരികൾ നിരസിച്ചുവെന്നും റയിദ് പറയുന്നു. താൻ ജനിച്ച ആശുപത്രിക്കെതിരെ പരാതി നൽകിയിട്ട് മാസങ്ങൾ ആയെങ്കിലും പരാതിയിൽ ഇതുവരെ റിപ്പോർട്ട് വന്നിട്ടില്ലെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam

English summary
Lived 21 years as a woman; Saudi young man finally discovers he is male
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X