കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധനുണ്ടായിരുന്നുവെങ്കില്‍ റോഹിങ്ക്യകളെ രക്ഷിക്കുമായിരുന്നു: ദലൈലാമ റോഹിങ്ക്യകള്‍ക്കൊപ്പം!!

ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നാണ് ദലൈലാമ പറയുന്നത്

Google Oneindia Malayalam News

ദില്ലി: ബുദ്ധനുണ്ടായിരുന്നുവെങ്കില്‍ റോഹിങ്ക്യകളെ രക്ഷിക്കുമായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ദലൈലാമയുടെ പ്രസ്താവന. ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നാണ് ദലൈലാമ ചൂണ്ടിക്കാണിച്ചത്.

റോഹിങ്ക്യകള്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില്‍ ബുദ്ധനുണ്ടായിരുന്നുവെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നും പറഞ്ഞ ലാമ റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വളരെയധികം ദുഃഖമുണ്ടെന്നും വ്യക്തമാക്കി. മ്യാന്‍മറിലെ റാഖിനില്‍ വച്ച് റോഹിങ്ക്യന്‍ സായുധ വിഭാഗം ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് നിന്ന് ആക്രമണങ്ങള്‍ക്കിടെ മൂന്ന് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പലായനത്തിന് വഴിവെച്ചത്. ആഗസ്റ്റ് 25 നായിരുന്നു സംഭവം. സൈനിക പോസ്റ്റ് ആക്രമിച്ച സായുധ വിഭാഗത്തിന്‍റെ നടപടിയ്ക്ക് റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചാണ് മ്യാന്‍മര്‍ സൈന്യം മറുപടി നല്‍കിയത്.

 കൂട്ടക്കൊലയും അതിക്രമവും

കൂട്ടക്കൊലയും അതിക്രമവും

മ്യാന്‍മറിലെ റാഖിനില്‍ വച്ചുണ്ടായ സൈനിക നടപടിയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റോഹിങ്ക്യകള്‍ തീവ്രവാദികളാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.

 അയല്‍ രാജ്യങ്ങളിലേയ്ക്ക്

അയല്‍ രാജ്യങ്ങളിലേയ്ക്ക്

മ്യാന്‍മറിലെ രാഖിനില്‍ റോഹിങ്ക്യന്‍ സായുധര്‍ക്ക് നേരെയുള്ള സൈന്യത്തിന്‍റെ അതിക്രമം അതിരുകടന്നതോടെ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലേയ്ക്കും ഇന്ത്യയിലേയ്ക്കും അഭയം തേടിയെത്തിയിരുന്നു. മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കെല്ലാം കുടിയേറുകയാണിപ്പോള്‍ റോഹിന്‍ഗ്യകള്‍.

ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയ്ക്ക് ആശങ്ക

മ്യാന്‍മര്‍ സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം റോഹിങ്ക്യകളുടെ അവസ്ഥയില്‍ ഏറെ ഉത്കണ്ഠയുണ്ടെന്നും മ്യാന്‍മര്‍ സര്‍ക്കാര്‍ പക്വതയോടെയും സംയമനത്തോടെയും പ്രശ്നം കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

 ഭീകരരോ അഭയാര്‍ത്ഥികളോ !!

ഭീകരരോ അഭയാര്‍ത്ഥികളോ !!


2016 ഒക്ടോബറില്‍ രാജ്യത്തുണ്ടായ ഭീകരാക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളാണെന്ന് ചൂണ്ടിക്കാണിക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരും സൈന്യവും ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിനും വീടുകള്‍ കത്തിയ്ക്കുകയും ചെയ്തുവെന്നും കുറ്റപ്പെടുത്തുന്നു.

 പീഡനവും അതിക്രമങ്ങളും

പീഡനവും അതിക്രമങ്ങളും

മ്യാന്‍മറിലെ സുരക്ഷാ സേനയുടെ കൂട്ടക്കൊലകള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ സൈന്യത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നുണ്ട്.

മോദി സര്‍ക്കാരും റോഹിന്‍ഗ്യകള്‍ക്കെതിരെ

മോദി സര്‍ക്കാരും റോഹിന്‍ഗ്യകള്‍ക്കെതിരെ

ഇന്ത്യയിലും ഇവര്‍ നിരവധിയാണ്. നാടുകടത്തല്‍ ഭീഷണി നേരിടുന്നതിനെതിരേ സുപ്രീംകോടതിയില്‍ റോഹിന്‍ഗ്യകള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് റോഹിന്‍ഗ്യകള്‍ക്ക് എതിരാണ്.

146000 പേര്‍ പലായനം ചെയ്തു

146000 പേര്‍ പലായനം ചെയ്തു

146000 റോഹിന്‍ഗ്യകളാണ് റാക്കൈന്‍ വിട്ട് അയല്‍രാജ്യങ്ങളിലേക്ക് പോകുന്നത്. പ്രധാനമായും ഇവര്‍ ആശ്രയിക്കുന്നത് സാധാരണ വള്ളങ്ങളും ബോട്ടുകളുമാണ്. ഇത് അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുന്നു.

മാനവരാശിയുടെ ദുരന്തം

മാനവരാശിയുടെ ദുരന്തം


മാനവരാശിയുടെ ദുരന്തമെന്നാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

English summary
Amid mounting international concern over the treatment of the Rohingya Muslims in Myanmar, Tibetan spiritual leader the Dalai Lama on Sunday said that Lord Buddha "would have definitely helped" the minority community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X