ക്ഷണം വെറുതെ?: ലുലുവിന് ഓസ്ട്രേലിയയില്‍ തിളങ്ങനാകില്ല; എന്തുകൊണ്ടെന്ന് വിദഗ്ധർ പറയുന്നു
ഓസ്ട്രേലിയയുടെ സൂപ്പർമാർക്കറ്റ് മേഖലയിൽ വലയി ആധിപത്യം പുലർത്തുന്ന രണ്ട് കമ്പനികളാണ് കോൾസും വൂൾവർത്ത്സും. മേഖല ഏതാണ്ട് പൂർണ്ണമായും ഈ രണ്ട് കമ്പനികളുടേയും കൈകളിലാണ്. അതുകൊണ്ട് തന്നെ അവർ നിശ്ചയിക്കുന്നതാണ് വിലയും വിപണി തന്ത്രങ്ങളും. ഇതിന് ഒരു അവസാനം വരുത്താന്‍ ഓസ്ട്രേലിയന്‍ സർക്കാർ ദീർഘകാലമായി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ആന്തണി അൽബനീസ് തന്നെ ലുലു ഗ്രൂപ്പിനെ രാജ്യത്തേക്ക് നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.
യു എ ഇ സന്ദർശനത്തിനിടെ ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം എ യൂസഫ് അലിയെ കണ്ടുമുട്ടിയ അൽബനീസ് ലുലു ഹൈപ്പർമാർക്കറ്റ് ഓസ്ട്രേലിയയിൽ തുറക്കാൻ ഔപചാരികമായി ക്ഷണിക്കുകയായിരുന്നു.. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ചെയിൻകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ പ്രവേശനം ഓസ്ട്രേലിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകളും കുറഞ്ഞ വിലയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.

ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം 250 ല്‍ അധികം സ്റ്റോറുകള്‍ നടത്തുന്ന ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു എന്നുള്ളതാണ്. ഓസ്ട്രേലിയയിലെ സാധാരണ സൂപ്പർമാർക്കറ്റുകളായ കോൾസിന്റെയോ വൂൾവർത്ത്സിന്റെയോ (2,500-3,500 ചതുരശ്ര മീറ്റർ) മൂന്നിരട്ടി വലുപ്പമുള്ള സ്റ്റോറുകളാണ് ലുലുവിന്റേത് എന്നതാണ് മറ്റൊരു സവിശേഷത. ഓരോ ലുലു ഹൈപ്പർമാർക്കറ്റും ശരാശരി 9,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള 'മെഗാസ്റ്റോറുകളാണ്'.
ഗ്രോസറി, ഹൗസ്ഹോൾഡ് ഉപകരണങ്ങൾ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ലുലു തങ്ങളുടെ സ്റ്റോറുകളില സജ്ജീകരിച്ചിരിക്കും. 85 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലുലുവില്‍ ലഭ്യമായിരിക്കും. ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ഷോപ്പിംഗ് മാളുകളും നടത്തുന്നു. ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾ പോലുള്ള ടിം ടാമ്സ്, ഷേപ്പ്സ്, ബീഫ് എന്നിവ യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഓസ്ട്രേലിയയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റ് മേഖലയിൽ കൂടുതൽ മത്സരം ആവശ്യമാണെന്ന് ആല്‍ബനീസ് തന്നെ വ്യക്തമാക്കുന്നു. യുഎഇയുമായുള്ള ഫ്രീ ട്രേഡ് അഗ്രിമെന്റിന്റെ പശ്ചാത്തലത്തിലാണ് ഈ ക്ഷണം. ഓസ്ട്രേലിയയുടെ 148 ബില്യൺ ഡോളർ സൂപ്പർമാർക്കറ്റ് മേഖലയിൽ കോൾസും വൂൾവർത്ത്സും 66% വിപണി വിഹിതം കൈവശം വെക്കുന്നത്. ഇത് അതിശക്തമായ ഏകാധിപത്യം" ആണെന്ന് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ (ACCC) റിപ്പോർട്ട് അടുത്തിടെ സൂചിപ്പിച്ചിരുന്നു.
ജർമൻ ചെയിൻ അൾഡി 9%യും മെറ്റ്കാഷ് (ഐജിഎ, ഫുഡ്ലാൻഡ്) 7%യും മാത്രമാണ് വിഹിതം. ഈ ഏകാധിപത്യം വിലകൾ വർധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ലുലുവിനെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചെങ്കിലും അവരുടെ വടവിന് തടസ്സം നില്‍ക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് റീട്ടെയിൽ വിദഗ്ധനും ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രൊഫസർ ഗാരി മോർട്ടിമർ വ്യക്തമാക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പ്രധാന വെല്ലുവിളികള്‍ ഇവയാണ്.
സ്ഥലപരിമിതി: ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകൾക്ക് വലിയ സൈറ്റുകൾ (20,000 ചതുരശ്ര മീറ്റർ) ആവശ്യമാണ്. പക്ഷേ ഓസ്ട്രേലിയയിൽ കോൾസും വൂൾവർത്ത്സും 150-ലധികം അവികസിത സൈറ്റുകൾ അടക്കം കൈവശമുള്ളതിനാൽ പുതുതായി കടന്ന് വരുന്നവർക്ക് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ലഭിച്ചേക്കില്ല.
ജനസാന്ദ്രത: ഓസ്ട്രേലിയയുടെ വലിയ ഭൂപ്രദേശവും കുറഞ്ഞ ജനസംഖ്യയും (പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ) ഹൈപ്പർമാർക്കറ്റുകൾക്ക് അനുയോജ്യമല്ല. ആള്‍താമസമുള്ള മേഖലകളെല്ലാം തന്നെ ഇതിനകം കോൾസ്, വൂൾവർത്ത്സ്, അൾഡി, ഐജിഎ എന്നിവരാൽ നിറഞ്ഞിരിക്കുന്നു.
മറ്റ് തടസ്സങ്ങള്‍: ACCC റിപ്പോർട്ട് പ്രകാരം, പുതിയ പ്രവേശകർക്ക് വലിയ തോതിലുള്ള വികസനം "ഹ്രസ്വ-മധ്യകാലത്ത്" സാധ്യമല്ല. ജർമൻ ചെയിൻ അൾഡിക്ക് പോലും 20 വർഷം എടുത്താണ് 9 ശതമാനം വിഹിതം നേടിയത്.
ഇതിന് മുമ്പ്, 2020-ൽ ജർമൻ റീട്ടെയിലർ കൗഫ്ലാൻഡ് 24 സ്റ്റോറുകൾക്കായി സൈറ്റുകൾ വാങ്ങി 500 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടും ഓസ്ട്രേലിയയിൽ നിന്ന് പിന്മാറേണ്ടി വന്നു. വലിയ സൈറ്റുകളുടെ അഭാവവും റീട്ടെയിൽ സൈറ്റുകളുടെ ഉടമസ്ഥാവകാശം ബന്ധപ്പെട്ട പ്രശ്നങ്ങളുമായിരുന്നു പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. "അൽബനീസിന്റെ ക്ഷണം ഔപചാരികത മാത്രമാണ്, യാഥാർത്ഥമാകാന്‍ പോകുന്ന പദ്ധതിയല്ല. ഓസ്ട്രേലിയയുടെ ചെറിയ മാർക്കറ്റ് (മറ്റ് വലിയ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ) വിദേശ കമ്പനികളെ അത്ര ആകർഷിക്കുന്നില്ല." പ്രൊഫ. മോർട്ടിമർ പറയുന്നു.
അൽബനീസിന്റെ ക്ഷണം യുഎഇയുമായുള്ള വിപണന കരാറിന്റെ ഭാഗമാണ്, അത് ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് യുഎഇയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കും. എന്നിരുന്നാലും, ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ വെല്ലുവിളികളേയും മറികടന്ന അവർ ഓസ്ട്രേലിയയിലേക്ക് എത്തുമോയെന്ന് അറിയാന്‍ ഇനിയും ഏറെ സമയം എടുത്തേക്കും.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications