കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ധനര്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം

Google Oneindia Malayalam News

ദുബായ്: പുണ്യമാസമായ റമദാനില്‍ യു.എ.ഇ ലെ നിര്‍ധനര്‍ക്ക് വിതരണം ചെയ്യുവാനുള്ള ഷോപ്പിംങ് കാര്‍ഡുകള്‍ ലുലു ഗ്രൂപ്പ് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കൈമാറി. ദുബായ് മംമ്‌സാറിലുള്ള ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹയും, ലുലു ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ എം.എ യൂസഫലിയും തമ്മില്‍ കൈമാറി. ഏതാണ്ട് 4500 ലധികം കുടുംബങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പിന്റെ സഹായം ലഭിക്കുക.

500, 1000 ദിര്‍ഹത്തിനുള്ള ഷോപ്പിംങ് കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി ഫൗണ്ടേഷന്‍ കൈമാറും. റമദാനില്‍ ഈ കാര്‍ഡുകളുപയോഗിച്ച് യു.എ.ഇ ലെ ലുലു ഔട്ട്‌ലെറ്റുകളില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. കഴിഞ്ഞ എട്ടു വര്‍ഷമായി ലുലു ഗ്രൂപ്പ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് റമദാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

lulu

ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും, രാജ്യത്തെ ഭരണാധികാരികള്‍ നല്‍കുന്ന പ്രോത്സാഹനമാണ് തനിക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതെന്നും എം.എ യൂസഫലി അഭിപ്രായപ്പെട്ടു. പുണ്യമാസത്തിലെ ഈ കാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്നും, ലുലു ഗ്രൂപ്പുമായി സഹകരിച്ചുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന് ഏറെ ഗുണം ചെയ്യുന്നതാണെന്നും ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ അഭിപ്രായപ്പെട്ടു.

നാട്ടിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.

English summary
LuLu group launch gift cards for poor people to help ease their problems during the month of Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X