കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം... ഉത്തരേന്ത്യയും കുലുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു/ദില്ലി: റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം. ആദ്യ ഭൂചലനം ഉണ്ടായി 24 മണിക്കൂറിനകം ആണ് രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയക്ക് 12.45 ഓടെയാണ് ഭൂി കുലുങ്ങിയത്.

Nepal Quake

നേപ്പാളിനെ ഭൂചലനത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയിലും ചെറിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദില്ലിയില്‍ മെട്രോ സര്‍വ്വീസ് അടിയന്തരമായി നിര്‍ത്തിവച്ചു.ദില്ലിയില്‍ മാത്രമല്ല, പാട്‌നയിലും ലഖ്‌നൗവിലും കൊല്‍ക്കത്തയിലും ഭുവനേശ്വറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നേപ്പാളില്‍ ചെറിയ തോതില്‍ ഭൂചനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് അത്ര വിനശകരം ആയിരുന്നില്ല.

ഭൂചലനത്തില്‍ കാഠ്മണ്ഡു പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ചരിത്ര സ്മാരകളില്‍ പലതും നാമവശേഷമായി. ഇതുവരെ രണ്ടായിരത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അയ്യായിരത്തോളം പേര്‍ക്ക് പരിയ്‌ക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരഗോമിയ്ക്കുന്നതിനിടെയാണ് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്.

English summary
Magnitude 6.7 earthquake hits east of Kathmandu, Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X