സൗദി: തൊഴിലുടമയേയും മകളേയും വെട്ടിക്കൊന്ന് ബാഗിലാക്കി ജോലിക്കാരിയുടെ യാത്ര
റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരി തൊഴിലുടമയായ സ്ത്രീയേയും മകളേയും വെട്ടിക്കൊന്ന് പ്‌ളാസ്റ്റിക്ക് ബാഗിലാക്കി. മാലിന്യ കൂമ്പാരത്തില്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ പൊലീസ് പിടിയിലായി. മൊറോക്കകാരിയായ യുവതിയാണ് സ്വദേശികളായ സ്ത്രീകളെ കൊന്നത്.
രാത്രിയിലാണ് കൊലപാതകം നടത്തിയത്. 60 കാരിയായ തൊഴിലുടമയും 30കാരിയായ അവരുടെ മകളുമാണ് കൊല്ലപ്പെട്ടത്. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍. രണ്ട് സ്ത്രീകളും ഉറങ്ങാനായി കിടപ്പുമുറികളിലേയ്ക്ക് പോകുന്നത് വരെ ജോലിക്കാരി കാത്തിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്.

റിയാദിലെ വീട്ടിലാണ് സംഭവം നടന്നത്. ഒട്ടേറെ തവണ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മരണം ഉറപ്പാക്കിയതോടെ മൃതദേഹം വീണ്ടും വെട്ടിമുറിച്ചു. ശരീരഭാഗങ്ങള്‍ പ്‌ളാസ്‌ററിക്ക് ബാഗിലാക്കി. ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് പിടിയിലായി. യുവതിയില്‍ നിന്നും കൊലപാതകത്തിനുള്ള കാരണങ്ങള്‍ ഉള്‍പ്പടെയുള്ളവ അന്വേഷിച്ചറിയുകയാണ് പൊലീസ്.












Click it and Unblock the Notifications