കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ രക്തം കൊണ്ട് ചോരപ്പുഴയൊഴുക്കൂ.. ഐസിസ് പോരാളികളോട് ബാഗ്ദാദിയുടെ ആഹ്വാനം

വിശ്വാസികളുടെ നഗരങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം

  • By Sandra
Google Oneindia Malayalam News

ബാഗ്ദാദ്: മൊസ്യൂളില്‍ ഇറാഖ് സേന ഐസിസ് ഭീകരകേന്ദ്രങ്ങള്‍ വളഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ വിജയപ്രതീക്ഷയുമായി ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി. അമേരിക്കയുടെ പിന്തുണയോടെ മൊസ്യൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖി സേന നടത്തുന്ന പോരാട്ടത്തിനിടെ ആദ്യമായാണ് ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്തുവരുന്നത്.

തുര്‍ക്കിയും ഐസിസ് പിടിച്ചടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന 31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ വിശ്വാസ്യത പരിശോധിക്കപ്പെട്ടിട്ടില്ല. വിശ്വാസികളുടെ നഗരങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ചാവേറുകളാവാനും ബാഗ്ദാദിയുടേതെന്ന പേരില്‍ പുറത്തുവന്നവീഡിയോയില്‍ ആഹ്വാനമുണ്ട്.

പിന്‍തിരിയരുതെന്ന് ബാഗ്ദാദി

പിന്‍തിരിയരുതെന്ന് ബാഗ്ദാദി

മൊസ്യൂളില്‍ ഐസിസ് താവളം ഇറാഖി സേന വളഞ്ഞതോടെ പിന്‍തിരിഞ്ഞ് ഓടരുതെന്നാണ് സ്വയം പ്രഖ്യാപിത ഖലീഫയായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നിര്‍ദ്ദേശം.

വിജയം സുനിശ്ചിതം

വിജയം സുനിശ്ചിതം

കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഇറാഖ് നഗരമായ മൊസ്യൂള്‍ ഐസിസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇറാഖി സേന ആരംഭിച്ചത്. ഇറാഖ് സൈന്യം പോരാട്ടം തുടരുമ്പോഴും വിജയം തങ്ങള്‍ക്കൊപ്പമെന്ന ആത്മവിശ്വാസമാണ് ബാഗ്ദാദിക്കുള്ളത്.

ശബ്ദരേഖയില്‍ യുദ്ധാഹ്വാനം

ശബ്ദരേഖയില്‍ യുദ്ധാഹ്വാനം

ദൈവത്തിന്റെ എതിരാളികളോട് ചെറുത്തുനില്‍ക്കാന്‍ ഐസിസ് പോരാളികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് ബാഗ്ദാദിയുടേതായി ഒടുവില്‍ പുറത്തുവന്നിട്ടുള്ളത്.

ചോരപ്പുഴയൊഴുക്കണം

ചോരപ്പുഴയൊഴുക്കണം

തങ്ങളുടെ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യണം, അവരുടെ പ്രദേശങ്ങളില്‍ പ്രവേശിച്ച് ചോരപ്പുഴയൊഴുക്കണം. സ്വന്തം നാട്ടില്‍ നിന്ന് ഓടിയൊളിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് അഭിമാനത്തോടെ യുദ്ധം ചെയ്യുന്നതെന്നും ശബ്ദരേഖയില്‍ ബാഗ്ദാദി പറയുന്നു. ഐസിസിന്റെ അല്‍ ഫര്‍ഖാനാണ് ശബ്ദരേഖ പുറത്തുവിട്ടിട്ടുള്ളത്.

ബാഗ്ദാദി എവിടെയാണ്

ബാഗ്ദാദി എവിടെയാണ്

അമേരിക്ക നടത്തിയ വ്യോമാക്രണത്തില്‍ പരിക്കേറ്റ ബാഗ്ദാദിയുടെ ആരോഗ്യം ക്ഷയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇപ്പോള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. 2014 ജൂണിന് ശേഷം ബാഗ്ദാദി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ബാഗ്ദാദിയെ ഇറാഖി സേന വളഞ്ഞു

ബാഗ്ദാദിയെ ഇറാഖി സേന വളഞ്ഞു

അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖി സൈന്യത്തിന്റെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്താവ് ഫുവാദ് ഹുസൈന്‍ പറയുന്നു. അമേരിക്ക ഐസിസ് അധീന പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ബാഗ്ദാദി കൊല്ലപ്പെട്ടെന്നുമുള്ള ആരോപണങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

English summary
Make their blood flow as rivers,Bagdadi urges to ISIS militants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X