കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍അറൈവല്‍ യാത്രക്കാർ ജാഗ്രതൈ!! ഖത്തറിലെത്തിയാൽ 5000 റിയാൽ വേണം, കുടുങ്ങിക്കിടക്കുന്നത് മലയാളികൾ

Google Oneindia Malayalam News

ദോഹ: ഓണ്‍ അറൈവല്‍ വഴി ഖത്തറിലെത്തിയ മലയാളികള്‍ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. സർക്കാർ മുന്നോട്ടുവെക്കുന്ന നിബന്ധന പാലിക്കാത്തതിനാലാണ് മലയാളികൾ ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. നിബന്ധന പ്രകാരം അയ്യായിരം റിയാല‍ോ അല്ലെങ്കില്‍ തത്തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൌണ്ടിലോ കൈവശം കറന്‍സിയായോ വേണം. ഇത് പാലിക്കാത്ത കാരണത്താലാണ് ഇവരെ തടഞ്ഞുവെച്ചിട്ടുള്ളത്. ഇതേ കാരണം കൊണ്ട് ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും യാത്ര പുറപ്പെട്ട രാജ്യത്തേക്ക് തന്നെ തിരിച്ചുപോകണമെന്നുമാണ് എയര്‍പോര്‍ട്ട് അധികൃതർ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാട്.

പഞ്ചാബില്‍ മഞ്ഞുരുക്കം; സിന്ധുവിന് കൈ കൊടുക്കാന്‍ അമരീന്ദര്‍: സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനെത്തുംപഞ്ചാബില്‍ മഞ്ഞുരുക്കം; സിന്ധുവിന് കൈ കൊടുക്കാന്‍ അമരീന്ദര്‍: സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനെത്തും

എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ എത്തിയ മലയാളികളാണ് ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഓൺ അറൈവലായി രാജ്യത്ത് എത്തുന്നവരുടെ പക്കൽ ഇത്തരത്തിൽ പണം വേണമെന്ന നിബന്ധന എയര്‍ഇന്ത്യയോ ട്രാവല്‍സ് ഏജന്‍റുമാരോ യാത്രക്കാരെ ധരിപ്പിക്കാതിരുന്നതാണ് ഇപ്പോൾ തിരിച്ചടിയായിട്ടുള്ളത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇതിനായുള്ള പരിശോധനകള്‍ നടത്തുകയോ നിർദേശങ്ങൾ നൽകാതിരുന്നതും ഇവരെ പ്രശ്നത്തിലാക്കി. ഇതോടെ ഇവർ എയര്‍ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

flights-15899

ദോഹയിലെത്തിയതോടെ നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ മടക്കയാത്രയുടെ ടിക്കറ്റിനുള്ള പണവും ഇവര്‍ നൽകണമെന്ന് എയര്‍ഇന്ത്യ അധികൃതർ തങ്ങളോട് ആവശ്യപ്പെട്ടതായാണ് യാത്രക്കാര്‍ നൽകുന്ന വിവരം. ഒരു മാർഗ്ഗവുമില്ലാതായതോടെ പത്ത് മണിക്കൂറോളമായി ഭക്ഷണം പോലും ലഭിക്കാതെയാണ് ഇവർ വിമാനത്തിനുള്ളിൽ സമയം ചെലവഴിക്കുന്നത്.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇപ്പോഴുള്ളത്. രാജ്യത്തേക്ക് ഓണ്‍അറൈവല്‍ വഴി വരുന്ന യാത്രക്കാരന്‍റെ കൈവശം ക്രെഡിറ്റ് കാര്‍ഡോ ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡോ ഉണ്ടാകുകയും അതില്‍ 5000 ഖത്തര്‍ റിയാലിന് തത്തുല്യമായ തുകയുടെ നിക്ഷേപം വേണമെന്നുമാണ് ചട്ടം. അല്ലാത്തപക്ഷം അയ്യായിരം റിയാല്‍ കറന്‍സിയായി കയ്യില്‍ കരുതുകയും വേണം.

English summary
Malayalee passengers who landed on arrival stranded in Doha International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X