കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയവരില്‍ മലയാളിയായ കന്യാസ്ത്രീയും, സുരക്ഷിതയെന്ന് വിവരം

Google Oneindia Malayalam News

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വിടാന്‍ സാധിക്കാതെ കുടുങ്ങിപ്പോയവരില്‍ മലയാളിയായ കന്യാസ്ത്രീയുമുണ്ടെന്ന് റിപ്പോര്‍ട്ട്. സിസ്റ്റര്‍ തെരേസ ക്രാസ്റ്റയാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കാസര്‍കോഡ് ബേള പേരിയടുക്ക സ്വദേശിനിയാണ്. സിസ്റ്റര്‍ കാബൂളില്‍ സുരക്ഷിതയാണ് എന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ പിബികെ ഇറ്റാലിയാന എന്ന പേരിലുളള ഡേ കെയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു സിസ്റ്റര്‍ തെരേസ ക്രാസ്റ്റ. എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂളില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമായി. കാബൂള്‍ വിമാനത്താവളത്തിന് സമീപത്തുളള ഡേ കെയര്‍ സെന്ററില്‍ പാകിസ്താന്‍ സ്വദേശിനിയായ ഒരു കന്യാസ്ത്രീക്ക് ഒപ്പമാണ് സിസ്റ്റര്‍ തെരേസ ഉളളത്. വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ നിലവില്‍ സുരക്ഷിതരാണെന്നും ഭക്ഷണവും വെളളവുമടക്കം ലഭ്യമാണെന്നും ഇവര്‍ അറിയിച്ചത്.

നടൻ ബാല വിവാഹിതനായോ? ഒപ്പമുളള പെൺകുട്ടി ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയനടൻ ബാല വിവാഹിതനായോ? ഒപ്പമുളള പെൺകുട്ടി ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

12

ഇന്ത്യക്കാരടക്കം നിരവധി പേരാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരിക്കുന്നത്. അതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാന്‍ സര്‍ക്കാരിനെ വീഴ്ത്തി താലിബാന്‍ ഭരണം പിടിച്ചത്. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ കടുത്ത ഭീതിയിലാണ്. താലിബാന്റെ ക്രൂരതകളും മനുഷ്യത്വമില്ലാത്ത നിയമങ്ങളും ഭയന്ന് നിരവധി പേരാണ് രാജ്യം വിട്ട് പലായനം ചെയ്യുന്നത്. അഫ്ഗാന്‍ സ്വദേശികളായ രണ്ട് പേര്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് മരണപ്പെട്ടത് പോലുളള ദാരുണ സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കടുത്ത മതനിയമങ്ങള്‍ നടപ്പിലാക്കുന്ന താലിബാന്റെ വരവില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്.. സ്ത്രീകള്‍ക്ക് പഠനവും ജോലി ചെയ്യാനുളള സ്വാതന്ത്ര്യവും അടക്കം നിഷേധിച്ചിരിക്കുകയാണ് താലിബാന്‍. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ജോലി ചെയ്യാനായി പോയ സ്ത്രീകളെ മടക്കി അയക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീയെ കൊലപ്പെടുത്തിയതായുളള വാര്‍ത്തകളും അഫ്ഗാനില്‍ നിന്നും പുറത്ത് വന്നിരുന്നു.

'മുങ്ങിയത്‌ ഞാനല്ല.. നിന്റെ തന്തയാണ്', മണ്ഡലത്തിൽ കാണാനില്ലെന്ന പരാതിയോട് പിവി അൻവറിന്റെ പ്രതികരണം'മുങ്ങിയത്‌ ഞാനല്ല.. നിന്റെ തന്തയാണ്', മണ്ഡലത്തിൽ കാണാനില്ലെന്ന പരാതിയോട് പിവി അൻവറിന്റെ പ്രതികരണം

അഫ്ഗാന്‍ പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിട്ട് യുഎഇയില്‍ കുടുംബത്തോടൊപ്പം അഭയം തേടിയിരിക്കുകയാണ്. അഷ്‌റഫ് ഗനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. എന്നാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ രാജ്യം വിട്ടത് എന്നാണ് അഷ്‌റഫ് ഗനിയുടെ വിശദീകരണം. അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താലിബാന് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ''ഭീകരത അടിസ്ഥാനമാക്കി കെട്ടിയുയര്‍ത്തുന്ന ഒരു സാമ്രാജ്യം കുറച്ച് കാലത്തേക്ക് നിലനിന്നേക്കാം. എന്നാല്‍ അതിന്റെ നിലനില്‍പ്പ് സ്ഥിരമായിരിക്കില്ല. ദീര്‍ഘകാലത്തേക്ക് മനുഷ്യത്വത്തെ അടിച്ചമര്‍ത്താനാകില്ല'' എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ എത്തി താലിബാന്‍ പരിശോധനകള്‍ നടത്തിയിരുന്നു. കാണ്ഡഹാറിലേയും ഹെറാത്തിലേയും ഓഫീസുകളിലായിരുന്നു പരിശോധന. രേഖകള്‍ തിരഞ്ഞാണ് തീവ്രാവദികള്‍ എത്തിയത്. കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സംഘം തട്ടിയെടുത്തു. അതിനിടെ ഇന്ത്യന്‍ എംബസ്സി ഒഴിപ്പിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. താലിബാന്‍ ചീഫ് ഓഫീസില്‍ നിന്നും സന്ദേശം ലഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ

വെള്ളച്ചാട്ടത്തില്‍ ഊഞ്ഞാലാടി നടി മറീന മൈക്കിളിന്റെ ഓണാഘോഷം; വൈറലായി പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
US made Afghanistan aircrafts found in Uzbekistan airport

പൂക്കളം, ഓണസദ്യ, കഥകളി... ഉത്രാടം പൊടിപൊടിച്ച് താരങ്ങള്‍; സെലിബ്രിറ്റികളുടെ വൈറല്‍ ഫോട്ടോസ് കാണാം

English summary
Malayali nun among people who are not able to leave Taliban ruling Afganistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X