
ഒരു ഫോൺ കോൾ;പിന്നെ കെണി ഒരുക്കി;മലയാളി നഴ്സുമാർക്ക് നഷ്ടമായത് ലക്ഷങ്ങൾ;കൈയ്യൊഴിഞ്ഞ് ബാങ്ക് അധികൃതർ
ജിദ്ദ; സൗദിയിൽ ഓൺലൈൻ തട്ടിപ്പ്. മലയാളി നഴ്സുമാർക്ക് നഷ്ടമായത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. സൗദി ദമാമിലാണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണ് പണം നഷ്ടമായത്.
തട്ടിപ്പിന്റെ ആദ്യഘട്ടം മുതൽ വളരെ ആസൂത്രണം ആയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ ആണ് ഓരോ നഴ്സിനും നേരെ ഉണ്ടായ ആദ്യ ഘട്ടം.
എന്നാൽ, സ്വന്തം അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്ന് ഇവർ വിശ്വസിച്ചു. തുടർന്ന് ഇവർ പരസ്പരം സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന ഡയലോഗും.

തുടർന്ന്, 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ നിമിഷ നേരം കൊണ്ടാണ് അക്കൗണ്ടിൽ ഉണ്ടായിരുന്ന രൂപ തട്ടി എടുത്തത്. ഒരാളുടെ അക്കൗണ്ടിൽ നിന്ന് 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ തട്ടി എടുത്തു. തുടർന്ന്, തട്ടിപ്പുകാർ ഈ കിട്ടിയ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നും ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണ് തട്ടിപ്പ് നടന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്ക് ആണ് ഇവർ പണം മാറ്റിയത്.
യുപിയിൽ മണ്ഡൽ രാഷ്ട്രീയത്തിലേക്കുള്ള മടക്കമോ? ബിജെപി ക്യാമ്പിൽ കൂട്ടപൊരിച്ചൽ

ഇവർ പൊലീസിലും ബാങ്കിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയതെന്ന് ഇവർ വ്യക്തമാക്കുന്നു. ഒ ടി പി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്.

അതേ സമയം, ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ബാങ്ക് അധികൃതർ പല തവണ വ്യക്തമാക്കി. വിദേശത്തെ ബാങ്കിലേക്കാണ് പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നു ലഭിച്ച മറുപടി.
ഇന്ത്യയിൽ മഹാമാരിയ്ക്ക് അറുതിയില്ല; ഒമൈക്രോണും പിന്നാലെ; കേസുകൾ 2.68 ലക്ഷത്തിലധികം;വേണ്ടത് ജാഗ്രത

അതേ സമയം, കുവൈത്തിലെ ജഹ്‌റയില്‍ ജ്വല്ലറി കൊള്ളയടിച്ച് സ്വര്‍ണം കവര്‍ന്ന നാലംഗ സംഘം പൊലീസ് പിടിയിലായി. മൂടല്‍മഞ്ഞും അനുകൂല സാഹചര്യവും മുതലെടുത്ത് കടയില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. മുഖം മൂടിയും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാക്കള്‍ രണ്ടു മിനിറ്റിനുള്ളില്‍ സ്വര്‍ണവുമായി പുറത്തുകടന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ മോഷ്ടാക്കള്‍ മരുഭൂമിയിലെത്തിച്ച് കത്തിച്ച് നശിപ്പിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. പിടിയിലായവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

എന്നാൽ, ബഹ്റൈനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ. ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി പ്രസ്‍താവിച്ചത്.
Recommended Video

സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന 45 വയസുകാരനായ ബഹ്റൈന്‍ സ്വദേശിയും 67 കാരനായ തന്റെ സഹപ്രവര്‍ത്തകനായ അമേരിക്കന്‍ പൗരനുമായി ചേര്‍ന്നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ബഹ്റൈന്‍ പൗരന് നല്‍കിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ സ്ഥാപനവുമായി ചില കരാറുകളുണ്ടായിരുന്നു. അവിഹിതമായി നേട്ടമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കമ്പനിയുടെ രഹസ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്.