കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി..!! സ്വദേശിവത്കരണം 27 തൊഴിൽ മേഖലകളിലേക്ക് കൂടി..!!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്വദേശിവത്കരണം സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സര്‍ക്കാര്‍ വ്യാപിപ്പിക്കുന്നു. അപ്രധാനമായവ അടക്കം ഇരുപത്തേഴ് മേഖലകളിലേക്ക് കൂടിയാണ് സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. സൗദിയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ പ്രവാസി മലയാളികളടക്കം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

Read Also: മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാംക്ലാസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച ഫര്‍ഹാദിനെതിരെ ലൈംഗികാരോപണം..!!

Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

മലയാളികളുടെ പണിപോകും

സൗദി പൗരന്മാര്‍ക്ക് കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്വദേശിവത്കരണം വഴി ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഉള്ള വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. പുതിയ തീരുമാനത്തിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ക്ക് സ്വദേശികള്‍ക്ക് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

മൊബൈൽ കടകൾക്ക് പിന്നാലെ

നേരത്തെ മൊബൈല്‍ കടകളില്‍ സൗദി അറേബ്യ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

27 തൊഴിൽ മേഖലകൾ

റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍, പെയിന്റ് കട, കളിപ്പാട്ടക്കട, വാഹന വര്‍ക്ക്‌ഷോപ്പ്, ഡെക്കറേഷന്‍ സ്ഥാപനങ്ങള്‍, ഗിഫ്റ്റ് കട, വാച്ച് കട, പര്‍ദ വില്‍പനക്കട, സ്‌കൂള്‍ കാന്റീന്‍, തയ്യല്‍ വസ്തുലവില്‍പനകടകള്‍, സുഗന്ധദ്രവ്യ വില്‍പനക്കടകള്‍ എന്നിവയും ഇനി മുതല്‍ സ്വദേശിവത്കരണത്തിന് കീഴെ വരും.

പുതിയ വിസക്കാർക്ക് പണിയാകും

കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിലൂടെ പുതിയ വിസയില്‍ ജോലി ലഭിച്ചവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടും. ഇന്ത്യക്കാരും പാകിസ്താനികളും ഉള്‍പ്പെടെ ഉള്ളവരാണീ തൊഴില്‍ ചെയ്യുന്നവര്‍.

ഫീസ് ഉയർത്താനും നീക്കം

നിലവില്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന 27 മേഖലകള്‍ കൂടാതെ മറ്റ് തൊഴില്‍ മേഖലകളും ഭീഷണിയുടെ നിഴലിലാണ്. ഇഖാമ, വിവിധതരം ലൈസന്‍സുകള്‍, തൊഴില്‍ നികുതി എന്നിവയുടെ ഫീസ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

പണമയയ്ക്കാൻ പാടുപെടും

നാട്ടിലേക്ക് പണമയ്ക്കാനും മലയാളികള്‍ ഉള്‍പ്പെടെ ഉള്ള വിദേശികള്‍ ഇനി കഷ്ടപ്പെടേണ്ടതായി വരും. കാരണം വിദേശികള്‍ സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കുന്നത് നിയന്ത്രിക്കാനും സൗദി സര്‍ക്കാര്‍ നടപടികളെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി വിഷന്‍ 2030

സൗദി അറേബ്യയിലെ തൊഴില്‍മേഖലകളില്‍ കൂടുതലും മലയാളികള്‍ അടക്കമുള്ള വിദേശികളാണ്. തൊഴില്‍ മേഖലകളില്‍ സൗദിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

ഭീമൻ പദ്ധതികൾ വരുന്നു

സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനായി സൗദിയില്‍ ഭീമന്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന കമ്മിറ്റി തലവനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നടപ്പുവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് പ്രഖ്യാപനമുണ്ടാകും.

ഈ വർഷം തന്നെ നടപ്പാകും

തൊഴില്‍-സാമ്പത്തിക മേഖലകള്‍ക്ക് ശക്തി പകരുന്ന വമ്പന്‍ പദ്ധതികളാണ് ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. രാജ്യത്തെ പത്ത് ചേംബറുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

നടപ്പാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി വിദേശികള്‍ക്ക് ബിസിനസ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതേസമയം സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Saudi Government to control foriegners in more job sectors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X