മാലിദ്വീപില്‍ സൗദിയുടെ ലക്ഷ്യം, അടിസ്ഥാനരഹിതമായ പ്രസ്താവനകളെയും ഇന്ത്യയുടെ ആരോപണങ്ങളെയും തള്ളി!
മാലിദ്വീപിലെ പവിഴദ്വീപുകളില്‍ ഒന്നായ ഫുഫു ദ്വീപ് സൗദിയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിയാദിലെ മാലിദ്വീപ് എംബസി പറഞ്ഞു
റിയാദ്; മാലിദ്വീപിലെ പവിഴദ്വീപുകളില്‍ ഒന്നായ ഫുഫു ദ്വീപ് സൗദിയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിയാദിലെ മാലിദ്വീപ് എംബസി പറഞ്ഞു. മാലിദ്വീപിലെ ദ്വീപ് വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് സൗദി പ്രസ് ഏജന്‍സി പുറത്ത് വിട്ടു.
മാലിദ്വീപിലെ 26 പവിഴദ്വീപുകളില്‍ ഒന്നാണ് ഫുഫു. പ്രതിപക്ഷമായ മാലിദിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് അബ്ദുല്ല യമീന്‍ സര്‍ക്കാരാണ് ദ്വീപ് വില്‍ക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദം വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുമെന്നായിരുന്നു ഇന്ത്യയുടെ ആരോപണം.

മറ്റൊരു ലക്ഷ്യമില്ല
മാലിദ്വീപ് ഒരു ദ്വീപസമൂഹമാണ്. ഫുഫ ദ്വീപ് സൗദി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി മാല്‍ദ്വീവിയന്റെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് അബ്ദുല്ല സര്‍ക്കാര്‍ ദ്വീപ് സൗദിയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദ്വീപ് വാങ്ങിക്കുന്നതിന് മറ്റൊരു ലക്ഷ്യവുമില്ലെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു.

വികസനത്തിന്റെ ഭാഗമായി
വികസനത്തിന്റെ ഭാഗമായി ശതകോടിയുടെ നിക്ഷേപത്തിന്റെ ഭാഗമായുള്ള പ്രോജക്ടാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. നേരത്തെ മാലിദ്വീപ് സൗദിയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങളെ തള്ളിയാണ് മാലിദ്വീപ് എംബസിയുടെ പ്രസ്താവന.

ഇന്ത്യയ്ക്കും ആശങ്ക
മാലിദ്വീപിലെ 26 ദ്വീപുകളില്‍ ഒന്നായ ഫുഫ സൗദിയ്ക്ക് വില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാലിദ്വീപില്‍ വഹാബിസം വളരാന്‍ കാരണമാകുമെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. അതുമായി ബന്ധപ്പെട്ട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഫുഫു ദ്വീപ്
മാലിദ്വീപില്‍ രണ്ടായിരത്തോളം ചെറുദ്വീപുകളുണ്ട്. അതില്‍ 230 എണ്ണത്തില്‍ മാത്രമാണ് മനുഷ്യവാസമുള്ളത്. ദ്വീപിലെ 26 പവിഴദ്വീപുകളില്‍ ഒന്നാണ് ഫുഫു ദ്വീപ്. ഫുഫു ദ്വീപാണ് സൗദിയ്ക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications