ഇന്ത്യന്‍ ഇടപെടല്‍ അനുവദിക്കില്ലെന്ന് മാലിദ്വീപ്, വിരട്ടല്‍ വേണ്ട ചൈന ഒപ്പമുണ്ടെന്ന് യമീന്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

മാലി: മാലിദ്വീപിലെ രാഷ്ട്രീയവികാസം ഓരോ ദിനവും കഴിയവേ വഷളായികൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാവുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. നേരത്തെ മാലിദ്വീപ് നയതന്ത്രപ്രതിനിധിയും പ്രതിപക്ഷ നേതാവ് മുഹമ്മദ് നഷീദും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചൈന ഇന്ത്യയെ വിരട്ടുകയും ചെയ്തു.

മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാടും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റേതായി ഔദ്യോഗിക പ്രസ്താവന പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഇടപെടല്‍ മാലിദ്വീപില്‍ വേണ്ടെന്നും അത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നുമാണ് യമീന്‍ പറഞ്ഞിരിക്കുന്നത്.

പ്രതിപക്ഷത്തെ തള്ളി

പ്രതിപക്ഷത്തെ തള്ളി

പ്രതിപക്ഷ നേതാവ് മുഹമ്മദ് നഷീദ് രാജ്യത്തോട് കൂറില്ലാത്തവനാണ്. അതുകൊണ്ടാണ് ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം തേടുന്നത്. ഇന്ത്യയുടെ സൈനിക ഇടപെടല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ്. ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണ്. പ്രതിപക്ഷം എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ നടക്കുമെന്ന് കരുതരുത്. മാലിദ്വീപിന് ചൈന ഒപ്പമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹായം ആവശ്യമില്ല

സഹായം ആവശ്യമില്ല

ഒരു രാജ്യത്തിന്റെ സൈനിക ഇടപെടല്‍ തല്‍ക്കാലം മാലിദ്വീപിനും സര്‍ക്കാരിനും ആവശ്യമില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെയുള്ള സര്‍ക്കാരിന് അറിയാമെന്നും പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളും മാലിദ്വീപിലെ മാധ്യമങ്ങളും ചേര്‍ന്ന് നിറം പിടിച്ച കഥകളെഴുതി പിടിപ്പിക്കുകയാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യാതൊരു വിധത്തിലുള്ള പിന്തുണയും സര്‍ക്കാര്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് തേടിയിട്ടില്ലെന്നും വക്താവ് സൂചിപ്പിച്ചു.

യമീനിനെ താഴെയിറക്കും

യമീനിനെ താഴെയിറക്കും

അബ്ദുള്ള യമീനിന്റെ കീഴില്‍ രാജ്യം ദുരിതമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് നഷീദ് പറഞ്ഞു. ഈ ഭരണം ഇനി തുടരുന്നതില്‍ അര്‍ഥമില്ല. രാജ്യത്ത് ഇന്ത്യാ വിരുദ്ധ വികാരം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് യമീന്‍. അതിനായി തീവ്രവാദം ഗ്രൂപ്പുകളുടെ സഹായവും തേടുന്നുണ്ട്. ഇന്ത്യയെ എതിര്‍ക്കുന്ന മറ്റ് രാജ്യങ്ങളെയും ഇതിനായി സമീപിക്കുന്നുണ്ട്. ഇതൊരിക്കലും രാജ്യത്തിന്റെ വികാരമല്ല. മറിച്ച് യമീനിന്റെ തന്ത്രങ്ങളാണെന്നും നഷീദ് പറഞ്ഞു.

വിനോദസഞ്ചാരത്തിന് തിരിച്ചടി

വിനോദസഞ്ചാരത്തിന് തിരിച്ചടി

മാലിദ്വീപിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗമായ വിനോദസഞ്ചാരത്തിനാണ് രാഷ്ട്രീയ പ്രതിസന്ധിയിലൂടെ ഏറ്റവും തിരിച്ചടി നേരിട്ടിരിക്കുന്നത്. ബുക്ക് ചെയ്ത് മാലിദ്വീപിലേക്ക് വരാനിരുന്നവര്‍ പലരും ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. പല രാജ്യങ്ങളും സ്വന്തം നാട്ടുകാരോട് മാലിദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് സൂചന. പ്രധാനമായും ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് മാലിദ്വീപില്‍ എത്തുന്നത്. ഇവിടെയുള്ളവര്‍ ഇപ്പോള്‍ ഇവിടേക്ക് പോകാനും താല്‍പര്യപ്പെടുന്നില്ല.

English summary
maldives slams calls for indian military intervention

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്