കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിനെതിരെ വധശ്രമം; യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ലോസ് ആഞ്ചലസ്: റാലിയില്‍ പങ്കെടുക്കുകയായിരുന്ന റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മിസറി തീയറ്ററിനു സമീപം നടന്ന റീലിക്കിയെയാണ് വധശ്രമം നടന്നത്.

മൈക്കല്‍ സാന്‍ഡ്‌ഫോര്‍ഡ് എന്ന് യുവാവ് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ട്രംപിനെ വെടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലെ പോലീസ് ഇയാളെ കീഴടക്കുകയാണെന്ന് ഇത് സംബന്ധിച്ച് നെവാദ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

Donald Trump

താന്‍ ഒരു ദിവസം മുമ്പ് മാത്രമാണ് വെടിവെക്കാന്‍ പഠിച്ചത്. ട്രംപിനെ വക വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോര്‍ണിയയില്‍ നിന്ന് ലാസ്വേഗാസിലെത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇതിന് മുതിര്‍ന്നതെന്നും മൈക്കല്‍ പോലീസിനോട് പറഞ്ഞു.

അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂജഴ്‌സിയിലെ ഹൊബോകനിലായിരുന്നു കാലിഫോര്‍ണില്‍ എത്തുന്നതിന് മുമ്പ് മൈക്കല്‍ താമസിച്ചിരുന്നത്. റാലിയിലേക്ക് ആയുധം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ പോലീസ് ഓപീസര്‍ അമീല്‍ ജേക്കബിന്റെ തോക്ക് ഇട്ടിരുന്ന ഉറ തുറന്നു കിടന്നതിനാലാണ് തനിക്ക് ഈ ബുദ്ധി ഉദിച്ചതെന്നും മൈക്കല്‍ പറഞ്ഞു.

English summary
A 19-year-old Britsh man has been charged for trying to grab a police officer's gun at a Donald Trump rally in Las Vegas in a bid to kill the presumptive Republican presidential nominee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X