കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പിനോ സെക്രട്ടറിയെ ബാത്ത്‌റൂമിനകത്ത് ഒളിഞ്ഞുനോക്കിയ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ജയില്‍

  • By Desk
Google Oneindia Malayalam News

ദുബായ്: സ്ത്രീകളുടെ വാഷ്‌റൂമില്‍ കയറി ഫിലിപ്പിനോ യുവതി ബാത്ത് റൂം ഉപയോഗിക്കുന്നത് ഒളിഞ്ഞുനോക്കിയ അതേസ്ഥാപനത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് മൂന്ന് മാസം ജയില്‍. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും ഉത്തരവായി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. ജോര്‍ദാന്‍ പൗരനായ 23കാരന്‍ യുവതിയെ ഒളിഞ്ഞുനോക്കുന്നത് അതേ ഓഫീസില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ അഡ്മിനിസ്‌ട്രേറ്ററാണ് കണ്ടത്. തൊട്ടടുത്ത ക്യൂബിക്കിളില്‍ കയറി അതിന്റെ മുകള്‍ ഭാഗത്തുകൂടി യുവതിയെ ഒളിഞ്ഞുനോക്കുകയായിരുന്നു ഇയാള്‍.

ആക്രമണം അഫ്രിനില്‍ നിന്ന് മന്‍ബിജിലേക്ക്; തുര്‍ക്കി-യുഎസ് സൈന്യം നേര്‍ക്കുനേര്‍?ആക്രമണം അഫ്രിനില്‍ നിന്ന് മന്‍ബിജിലേക്ക്; തുര്‍ക്കി-യുഎസ് സൈന്യം നേര്‍ക്കുനേര്‍?

അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞതനുസരിച്ച് വാഷ്‌റൂമിന് പുറത്ത് യുവതി കാത്തുനിന്നു. പുറത്ത് രണ്ടുപേരും കാത്തുനില്‍ക്കുന്ന കണ്ട കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ പത്ത് മിനിട്ടോളം വാഷ് റൂമില്‍ തന്നെ തങ്ങി. അവസാനം ഗത്യന്തരമില്ലാതെ പുറത്തിറങ്ങിയ ഇയാള്‍, അബദ്ധത്തില്‍ സ്ത്രീകളുടെ വാഷ് റൂമില്‍ കയറിയതിന് ഇരുവരോടും മാപ്പപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വിസമ്മതിച്ച യുവതി പോലിസില്‍ പരാതിപ്പെട്ടതോടെയാണ് യുവാവ് കുടുങ്ങിയത്.

jail

സ്ത്രീകളുടെ വാഷ്‌റൂമിലേക്ക് കയറിയതിനും ബാത്ത്‌റൂമില്‍ വിവസ്ത്രയായി നില്‍ക്കുന്ന സമയത്ത് അവരെ ഒളിഞ്ഞു നോക്കുന്നതിലൂടെ യുവതിയുടെ സ്വകാര്യത ഹനിച്ചതിനും ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി യുവാവിനെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്നും മാപ്പ് നല്‍കണമെന്നും അപേക്ഷിച്ച് അപ്പീല്‍ നല്‍കിയെങ്കിലും അത് അംഗീകരിക്കാന്‍ അപ്പീല്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

അബദ്ധത്തിലാണ് സ്ത്രീകളുടെ വാഷ് റൂമിലേക്ക് പ്രവേശിച്ചതെന്ന പ്രതിയുടെ വാദം പ്രൊസിക്യൂഷന്‍ തെളിവ് സഹിതം നിഷേധിച്ചതോടെയാണിത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ ഒന്നിലധികം തവണ സ്ത്രീകളുടെ ബാത്ത് റൂമില്‍ കയറി ഇറങ്ങുന്നത് കാണാമായിരുന്നു. യുവതി ബാത്ത്‌റൂമില്‍ കയറിയാല്‍ ഒളിഞ്ഞുനോക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമാണ് യുവാവ് വാഷ്‌റൂമിനകത്തേക്ക് കയറിയതെന്നും അതുകൊണ്ടുതന്നെ ശിക്ഷ ഇളവ് ചെയ്യാനാവില്ലെന്നും കോടതി അറിയിക്കുകയായിരുന്നു. ഒരു മാസത്തിനകം വിധിക്കെതിരേ അപ്പീല്‍ പോവാന്‍ പ്രതിക്ക് അധികാരമുണ്ടായിരിക്കും.

English summary
man jailed for peeping at secretary in toilet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X