യുവതിയെ കൊന്ന ശേഷം മൃതദേഹം തിന്നു
ന്യൂയോര്‍ക്ക്: യുവതിയെ കൊന്ന ശേഷം മൃതദേഹം തിന്ന യുഎസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച (ജൂണ്‍ 10) നാണ് കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 37 കാരനായ ഗ്രിഗറി എസ് ഹെയില്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. മൃതദേഹം തിന്ന കാര്യവും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ടെന്നസിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ലിസ മേരി ഹൈഡര്‍ എന്ന യുവതിയെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ലിസയുടെ കൈകളും കാലുകളും മുറിച്ച് മാറ്റി. പ്ളാസ്റ്റിക്ക് ബക്കറ്റുകളില്‍ നിറച്ചു. മൃതദേഹത്തിലെ ചില ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷണമാക്കി.

ബാക്കിയുള്ള ശരീര ഭാഗം വീടിനടുത്ത് കൂട്ടിയിട്ട് കത്തിച്ചു. ലിസയുടെ മൃതദേഹം തിന്ന കാര്യം ഹെയില്‍ സമ്മതിച്ചു. യുവതിയുമായി ഹെയ്ല്‍ വഴക്കിട്ടിരുന്ന കാര്യം പൊലീസിനോട് അയല്‍വാസി പറഞ്ഞിരുന്നു. വഴക്കിനെത്തുടര്‍ന്നാകാം നരഹത്യ നടന്നതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ജയിലിലേക്കയച്ചു.ഫസ്റ്റ് ഡിഗ്രി കൊലപാതകമായതിനാല്‍ പ്രതിയ്ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. കേസില്‍ ശിക്ഷനപടികള്‍ വൈകാതെ നടപ്പിലാക്കും.












Click it and Unblock the Notifications