കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡ് സിനിമ പോലെ; 66 ദിവസം കടലില്‍ ഒറ്റപ്പെട്ട യുവാവ് കരയിലെത്തി

  • By Gokul
Google Oneindia Malayalam News

നോര്‍ത്ത് കരോലിന: ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുംവിധം 66 ദിവസം മരണത്തിനും ജീവിതത്തിനും ഇടയില്‍ അകപ്പെട്ട ഒരു നാവികന്‍ ഒടുവില്‍ കരയിലെത്തി. മുപ്പത്തേഴുകാരനായ ലൂയിസ് ജോര്‍ദ്ദാനാണ് കഴിഞ്ഞദിവസം ഒരു ചരക്കു കപ്പലിന്റെ കണ്ണില്‍പ്പെട്ടതുമൂലം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.

ജനുവരി 29ന് ആദ്യം സൗത്ത് കരോലിന തീരത്തു നിന്ന് കുറച്ചകലെയായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കെ കൂറ്റന്‍ തിരമാലയില്‍ അകപ്പെട്ട് ജോര്‍ദ്ദാന്റെ ബോട്ട് തകരുകയായിരുന്നു. യന്ത്രത്തകരാര്‍ സംഭവിച്ച ബോട്ടിന്റെ ഇലക്ട്രോണിക്, ജിപി.എസ് ഉപകരണങ്ങളും പൂര്‍ണായി തകര്‍ന്നതോടെ കരയിലേക്ക് തിരിച്ചുപോവുക അസാധ്യമായി.

man-missing-at-sea-back-after-66-days

പിന്നീട് കടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട ലൂയിസ് ജോര്‍ദ്ദാന്‍ മഴവെള്ളവും പച്ചമത്സ്യവും കഴിച്ചാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. അതിനിടയില്‍ രണ്ടുതവണ തിരയില്‍പ്പെട്ടെങ്കിലും ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ജോര്‍ദ്ദാന്‍ പറയുന്നു. മരണത്തോട് മുഖാമുഖം കണ്ട ദിവസങ്ങള്‍ ഭീകരമായിരുന്നെന്നാണ് ജോര്‍ദാന്‍ ഓര്‍ത്തെടുക്കുന്നത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ദിശയറിയാതെ ഒഴുകി നടന്ന ബോട്ട് ഹട്‌സണ്‍ എക്‌സ്പ്രസ് എന്ന ജര്‍മന്‍ കപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുപ്പത്തിയേഴുകാരന്റെ ഭാഗ്യം തെളിഞ്ഞത്. കപ്പല്‍ ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറിയ വിവരമനുസരിച്ച് ഹെലികോപ്റ്റര്‍ വഴി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. മാനസികമായും ശാരീരികമായും അവശനായ ലൂയിസ് ജോര്‍ദ്ദാന്‍ ഇപ്പോള്‍ സെന്റാരാ നോര്‍ഫോക് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

English summary
Man reported missing at sea for 66 days reunited with family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X