Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് റാലികൾക്കിടെ സ്ഫോടനങ്ങൾ: പാകിസ്താനിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു!!

കറാച്ചി: പാകിസ്താനിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ ബോംബ് സ്ഫോടനങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. 120ലേറെ പേർക്ക് പരിക്കേറ്റു. രണ്ട് തിരഞ്ഞെടുപ്പ് റാലികൾക്കിടെയാണ് സ്ഫോടനം ഉണ്ടായത്.

Pakistan

133 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രണ്ട് വ്യത്യ്‌സ്ത റാലികളില്‍ ആയിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

ബലോചിസ്ഥാന്‍ പ്രവിശ്യയില്‍ ബലോചിസ്ഥാന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സിറാജ് റൈസാനി നടത്തിയ റാലിയെ ലക്ഷ്യം വച്ചായിരുന്നു ഒരു ആക്രമണം. മസ്താങ്കില്‍ നിന്നാണ് റൈസാനി മത്സരിക്കുന്നത്. ബലോചിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്ലാം റൈസാനിയുടെ സഹോദരന്‍ ആണ് സിറാജ്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിറാജ് റൈസാനിയെ ക്വറ്റെയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ അതിന് മുമ്പേ അദ്ദേഹം കൊല്ലപ്പെട്ടു. 2011 ല് റൈസാനിയുടെ മകനും മസ്താങ്കിലെ ഒരു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ചാവേര്‍ ആക്രമണം ആയിരുന്നു നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. എട്ടുമുതല്‍ പത്ത് കിലോഗ്രാം വരെയുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. ആമാഖ് വാര്‍ത്താ ഏജന്‍സി വഴിയാണ് ഐസിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+