കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചുവിട്ട ജീവനക്കാരോട് ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ്; ആറ് മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കും

Google Oneindia Malayalam News

വാഷിംഗ്ണ്‍: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റായില്‍ നിന്ന് ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടപടി നേരിടുന്ന ജീവനക്കാരോട് ക്ഷമാപണം നടത്തി മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റാ ജീവനക്കാര്‍ക്ക് അയച്ച് കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ആണ് സുക്കര്‍ബര്‍ഗ് ജീവനക്കാരോട് മാപ്പ് പറഞ്ഞത്.

ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. നടപടി ബാധിച്ചവരോട് ഞാന്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. കമ്പനിയില്‍ ബാധിക്കുന്ന തിരിച്ചടികള്‍ അതിന്റെ റിക്രൂട്ടിംഗ് ടീമിനെ ബാധിക്കും. വരും മാസങ്ങളില്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന സൂചനയും കമ്പനി നല്‍കി.

1

അതേസമയം മെറ്റായില്‍, ജീവനക്കാര്‍ക്ക് അവരുടെ ഇ-മെയിലുകളിലേക്ക് തുടര്‍ന്നും ആക്സസ് ഉണ്ടായിരിക്കും. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആറ് മാസത്തെ ആരോഗ്യ പരിരക്ഷാ കവറേജും കരിയര്‍ സേവനങ്ങളും ഇമിഗ്രേഷന്‍ പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മെറ്റാ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് പ്രഖ്യാപിച്ചത്.

പ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെപ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെ

2

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്. ഈ വര്‍ഷം സ്റ്റോക്ക് 71 % ഇടിഞ്ഞ മെറ്റ, നിരവധി പാദങ്ങളിലെ നിരാശാജനകമായ വരുമാന ഇടിവിനെ തുടര്‍ന്നാണ് ചെലവ് നികത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. 2004-ല്‍ ഫേസ്ബുക്ക് സ്ഥാപിതമായതിനുശേഷം കമ്പനിയുടെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആണിത്.

'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന

3


മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുനഃക്രമീകരിക്കാനും മെറ്റാ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ട്വിറ്ററിന് ശേഷം ജോലി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിക്കുകയോ നിയമനം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്ത സോഷ്യല്‍ മീഡിയ ഭീമനായി ഇതോടെ ഫേസ്ബുക്കും.

'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍

4

കോര്‍പ്പറേറ്റ് സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സെയില്‍സ്ഫോഴ്സ് ഇങ്ക് ചൊവ്വാഴ്ച സെയില്‍സ് ടീമുകളില്‍ നിന്ന് നൂറുകണക്കിന് തൊഴിലാളികളെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ ഇന്‍ക്, ആമസോണ്‍ ഇന്‍ക്, ആല്‍ഫബെറ്റ് ഇന്‍ക് എന്നിവയെല്ലാം നിയമനം മന്ദഗതിയിലാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്. നേരത്തെ സ്‌നാപ്പ്ചാറ്റും ഓഗസ്റ്റില്‍ തങ്ങളുടെ 20% തൊഴിലാളികളെ പുറത്താക്കുമെന്ന് അറിയിച്ചിരുന്നു.

English summary
Mark Zuckerberg has apologized to employees facing action after announcing layoffs at Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X