കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്ക തന്നത് എട്ടിന്റെ പണി! സുക്കര്‍ബര്‍ഗിന് കോടികളുടെ നഷ്ടം, പോയത് 10 ബില്യണ്‍!

ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇത് ഏറ്റവും അധികം ബാധിച്ചത് ഫേസ്ബുക്കിനെയാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏറ്റവുമധികം ചോര്‍ന്നത് ഫേസ്ബുക്കില്‍ നിന്നാണ്. ഇതോടെ അവരുടെ വിപണിമൂല്യം തന്നെ തകര്‍ന്നിരിക്കുകയാണ്. ഫേസ്ബുക്കിന്റെ സിഇഒയ്ക്ക് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നഷ്ടമായത് 10 ബില്യണ്‍ യുഎസ് ഡോളറാണ്. അതായത് ഏകദേശം 67000 കോടി രൂപ.

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!

1

സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതായി സുക്കര്‍ബര്‍ഗ് സമ്മതിച്ചിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിശ്വാസ വഞ്ചന കാണിച്ചതായും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ഫേസ്ബുക്കിന് ഓഹരി വിപണി വഴി വന്‍ തുകയാണ് വരുമാനമായി ലഭിക്കുന്നത്. ഇതിലാണ് വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതോടെ സുക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യത്തിലും ഇടിവുണ്ടായിരുന്നു. ഫേസ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് സുക്കര്‍ബര്‍ഗിന് ഉള്ളത്. സമ്പന്നരുടെ ബ്ലൂംബെര്‍ഗ് പട്ടികയിലും അദ്ദേഹത്തിന് തിരിച്ചടി നേരിട്ടു. ഏഴാം സ്ഥാനത്തേക്കാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്.

2

നേരത്തെ മാര്‍ച്ചിന് മുമ്പ് 74.8 ബില്യണായിരുന്നു സുക്കര്‍ബര്‍ഗിന്റെ ആസ്തി. ഇത് മാര്‍ച്ചില്‍ 67.3 ആയി കുറയുകയായിരുന്നു. അതേസമയം സുക്കര്‍ബര്‍ഗിന്റെ മാത്രമല്ല കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ലോകത്തിലെ 500 അതി സമ്പന്നര്‍ക്കും തിരിച്ചടിയേറ്റിട്ടുണ്ട്. ഒരാഴ്ച്ച് കൊണ്ട് 18000ത്തിലധികം ഡോളറിന്റെ നഷ്ടം ഇവര്‍ക്കുണ്ടായെന്നാണ് കണക്കുകൂട്ടല്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ആല്‍ഫബെറ്റ് മേധാവി ലാറി പേജ്, ഒറാക്കിള്‍ മേധാവി ലാറി എല്ലിസണ്‍ എന്നീ പ്രമുഖര്‍ക്കാണ് ഓഹരി വിപണിയില്‍ തിരിച്ചടിയേറ്റത്. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണംകേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണം

നാണംകെട്ട് ഓസ്ട്രേലിയ! പന്ത് ചുരണ്ടലിൽ സർക്കാരും ഇടപെടുന്നു; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി...നാണംകെട്ട് ഓസ്ട്രേലിയ! പന്ത് ചുരണ്ടലിൽ സർക്കാരും ഇടപെടുന്നു; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി...

English summary
Mark Zuckerberg Lost 10 Billion in One Week After Facebooks Privacy Scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X