കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

428 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലപാതക കുറ്റത്തില്‍ നിന്നും കുറ്റവിമുക്തയാക്കപ്പെട്ട് സ്കോട്ടിഷ് രാഞ്ജി

Google Oneindia Malayalam News

ലണ്ടന്‍: 400ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ കുറ്റ വിമുക്തയാക്കപ്പെട്ടത് ലോകം മുഴുവന്‍ കൊലപാതകിയെന്ന് വിളിച്ച് സ്‌കോട്ട്‌ലന്റ് രാഞ്ജി. ക്വീന്‍ മേരിയാണ് കുറ്റവിമുക്തയാക്കപ്പെട്ടത്. ഭര്‍ത്താവായ ഡാന്‍ലി പ്രഭുവിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നുമാണ് രാജ്ഞി കുറ്റവിമുക്തയാക്കപ്പെട്ടത്.

സ്‌കോട്ടിഷ് രാജ്ഞിയായിരുന്ന മേരി, എലിസബത്ത് രാഞ്ജി I നെതിരെ പരസ്യമായി പോലും എതിര്‍ത്തിരുന്നു. അതിനാല്‍ തന്നെ മേരിയ്ക്ക് ഒട്ടേറെ ശത്രുക്കളും ഉണ്ടായിരുന്നു. 1565ലാണ് മേരിയുടെ ഭര്‍ത്താവായ ഡാന്‍ലി പ്രഭു കൊല്ലപ്പെടുന്നത്. 428 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഈ കൊലക്കേസിലെ യഥാര്‍ത്ഥ പ്രതി ആരാണെന്ന് കണ്ടുപിടിയ്ക്കപ്പെട്ടിരുന്നില്ല. മേരി ഭര്‍ത്താവിനെ കൊന്നു എന്നാണ് ആരോപിയ്ക്കപ്പെട്ടത്.

Mary

റോയല്‍ സൊസൈറ്റി ഓഫ് എഡിന്‍ ബറോയാണ് കൊലക്കേസ് വീണ്ടും പരിഗണിച്ചത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്‌കോട്ടിഷ് രാജ്ഞി നിരപാധിയാണെന്ന് കണ്ടെത്തുകയായിരുന്നു. സൊസൈറ്റിയുടെ വിധി പ്രസ്താവം ഈ ആഴ്ചയാണ് പുറത്ത് വന്നത്.

അനാട്ടമി, ഫോറന്‍സിക്, ആന്ത്രപ്പോളജി വിദഗ്ദരും അന്വേഷണത്തില്‍ പങ്കാളിയായിരുന്നു. ഡാന്‍ലി പ്രഭുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡാന്‍ലിയുടേയും സഹായിയുടേയും മൃതദേഹങ്ങള്‍ ഒരുമിച്ചാണ് കൊട്ടാരത്തിന്റെ ഉദ്യാനത്തില്‍ കണ്ടെത്തിയത്. ഇരുവരേയും ഡാന്‍ലിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കൊലപാതകത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായ മേരിയ്ക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

English summary
Mary Queen of Scots is cleared of murdering her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X