ലാഹോറിൽ ഉഗ്രസ്ഫോടനം; സൈറൻ മുഴങ്ങി, പരിഭ്രാന്തരായി പരക്കം പാഞ്ഞ് ജനം
പാക്കിസ്ഥാനുലെ ലാഹോറിൽ ഉഗ്രസ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനം നടന്നത്. നഗരത്തിൽ പുക ഉയരുന്നതും ആളുകൾ ഭീതിയോടെ പരക്കം പായുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതിന് തൊട്ട് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിലാണ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തുടർ സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇതോടെ സൈറൻ മുഴങ്ങുകയും ആളുകൾ ഭയന്നോടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഡ്രോൺ ഉപയോഗിച്ചുളള ആക്രമണമായിരിക്കും നടന്നതെന്നാണ് പാക് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നീ വിമാനത്താവളങ്ങൾ പാക്കിസ്ഥാൻ അടച്ചു.

അതിനിടെ ബലൂചിസ്ഥാനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.
ബോലാനിലെ ഷോർഖണ്ഡ് മേഖലയിലാണ് ആദ്യ ആക്രമണം നടന്നത്. ബി എൽ എയുടെ എലൈറ്റ് സ്പെഷ്യൽ ടാക്ടിക്കൽ ഓപ്പറേഷൻസ് സ്ക്വാഡിന്റെ നേതൃത്വത്തിലയാിരുന്നു ആദ്യ ആക്കമണം. സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 സൈനികരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാനും സുബേദാർ ഉമർ ഫാറൂഖും ഉൾപ്പെടുന്നു. സ്ഫോടനത്തിൽ സൈനികർ സഞ്ചരിച്ച വാഹനം പൂർണമായും നശിച്ചു.
കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് ക്ലിയറൻസ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. 'വലിയ പോരാട്ടത്തിന്റെ' ഭാഗമാണ് ആക്രമണമെന്ന് ബി എൽ എ വക്താവ് ജീയാന്ത് ബലൂച് പറഞ്ഞു. വിദേശ ശക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ബിഎൽഎ എന്ന ആരോപണം തള്ളിയ ജീയാന്ത് ചൈന പോലുള്ള വിദേശ രാജ്യങ്ങളുടെ സ്വാധീനത്തിൽ വാടക സേനയെ പോലെയാണ് പാക്ക് സൈന്യം പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി. സായുധപോരാട്ടം ഇനിയും തുടരുമെന്നും മുന്നറിയിപ്പ് നൽകി.
അതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കുമെന്ന ഭീഷണിയാണ് പാക്കസ്ഥാൻ ഉയർത്തുന്നത്. ഇന്ത്യ പ്രകോപനം തീർക്കുകയായിരുന്നുവെന്നും 31 സാധാരണക്കാരുടെ ജീവനാണ് ഇന്ത്യൻ ആക്രമണത്തിൽ പൊലിഞ്ഞതെന്നും പാക് സൈന്യും പറഞ്ഞു. എന്തിനും തയ്യാറായിരിക്കാൻ സായുധ സേനയ്ക്ക് ഇന്നലെ രാത്രി ചേർന്ന പാക് ദേശീയ സുരക്ഷ കൗൺസിൽ യോഗം നിർദേശം നൽകി.
-
ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു? -
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവസരം, കോഴിക്കോട്ടും മഞ്ചേരിയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications