കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ: ഇറക്കുമതി ചെയ്ത ആധുനിക ഉപകരണങ്ങൾ, കിമ്മിന്റെ ചികിത്സ ഇങ്ങനെ...

Google Oneindia Malayalam News

പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ചികിത്സയിൽ കഴിയുന്നത് കുടുംബത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഡെയ് ലി എന്ന ദക്ഷിണ കൊറിയൻ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് ഡെയ് ലി ഡികെ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്രത്തെ ഇഴകീറി മുറിച്ച് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്കയും, സർക്കാരിനെതിരെ മുഖ്യമന്ത്രിമാരും!കേന്ദ്രത്തെ ഇഴകീറി മുറിച്ച് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്കയും, സർക്കാരിനെതിരെ മുഖ്യമന്ത്രിമാരും!

കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം സുങ്ങിന്റെ മരണ ശേഷം 1994ൽ നിർമിച്ചിട്ടള്ള ആശുപത്രിയാണ് ഹ്യാസാൻ. പ്യോംഗ്യാങ്ങിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലായിരുന്നു കിം സുങ്ങ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടുമെന്ന് കരുതിയെങ്കിലും മരിക്കുകയായിരുന്നു. തലസ്ഥാന നഗരമായ പ്യോംഗ്യാങ്ങിൽ നിന്ന് ഏറെ ദൂരെ മാറി ആശുപത്രി നിർമിക്കുന്നതിനുള്ള ഒരു കാരണം നേതാവും കുടുംബവും നിരീക്ഷണങ്ങളിൽ നിന്നെല്ലാം അകന്നിരിക്കണം എന്ന കാഴ്ചപ്പാട് കൊണ്ട് കൂടിയാണ്.

kim-jong-un4-1

കിമ്മിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധനാണെന്നും ഇദ്ദേഹത്തിന് വിദേശത്ത് നിന്ന് പരിശീലനം ലഭിക്കുകയും ചെയ്തതായാണ് എൻകെ ഡെയ് ലി റിപ്പോർട്ടിൽ പറയുന്നത്. അതീവ സുരക്ഷയിൽ പാർപ്പിച്ചിട്ടുള്ള ഡോക്ടർക്ക് കിമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളവയാണെന്നും നേരത്തെ റിപ്പോർട്ട് ചെയ്യുന്നു. അമിതമായ പുകവലി, അമിത വണ്ണം, ക്ഷീണം എന്നീ കിം ജോങ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തതും ഡെയ് ലി എൻകെയാണ്.

ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് കിം ജോങ് ഉൻ രോഗബാധിതനാണെന്ന പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ ഉൻ പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിച്ചിട്ടുള്ളത്. ഉത്തരകൊറിയ ഇക്കാര്യത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 11ന് ശേഷം കിം പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ ഒന്നിലും തന്നെ പങ്കെടുത്തിരുന്നുമില്ല. ഇതാണ് ആരോഗ്യ സ്ഥിതി സംബന്ധിച്ച വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്.

English summary
Media reports says Kim's treatment under doctors get training from abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X