തുര്‍ക്കിയില്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം, ഐസിസ് തിരിച്ചടിയോ!!!
ഇസ്താന്‍ബുള്‍: തുര്‍ക്കിയില്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം. തുര്‍ക്കിയിലെ സൗത്ത് ഈസ്റ്റേണ്‍ സിറ്റിയിലെ ദിയാര്‍ബകീറിലെ വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. കുര്‍ദ്ദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിന് പുറത്തെ പൊലീസ് ചെക്ക് പോയിന്റിലേക്കും വിഐപി ലോഞ്ചിലുമാണ് റോക്കറ്റുകള്‍ പതിച്ചത്. സംബവത്തോടെ വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. തുര്‍ക്കി എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് ദിയാര്‍ബകീര്‍ വിമാനത്തവളം വഴി സര്‍വ്വീസ് നടത്തുന്നത്.

ഏറ്റവുമധികം കുര്‍ദ്ദിഷ് വംശജരുള്ള ദിയാര്‍ബകീര്‍ മൂന്ന് ദശാബ്ദക്കാലമായി കുര്‍ദ്ദിഷ് പോരാളികളുടെ നിയന്ത്രണത്തിലാണ്. അയല്‍ രാജ്യമായ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ തുര്‍ക്കി സൈനിക പോരാട്ടം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് തുര്‍ക്കിക്കെതിരെ ആക്രമണമുണ്ടായിട്ടുള്ളത്. വടക്കന്‍ സിറിയയില്‍ സിറിയന്‍ വിമതരുടെ പിന്തുണയോടെ ഐസിസിനെതിരെയുള്ള പോരാട്ടം തുര്‍ക്കി ശക്തമാക്കിയതിന് പിന്നാലെ കുര്‍ദ്ദ് പോരാളികള്‍ക്കെതിരെയുള്ള പോരാട്ടവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഐസിസ് പിന്‍വാങ്ങുന്നതോടെ കുര്‍ദ്ദിഷ് പോരാളികള്‍ സായുധ കലാപം ശക്തമാക്കിയേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തുര്‍ക്കിയുടെ നീക്കം. 1984ല്‍ തുര്‍ക്കി സര്‍ക്കാരിനെതിരെ ആയുധമെടുത്ത കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അങ്കാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications