അമേരിക്കയില്‍ പ്രഥമ വനിതാ പോര്; അവകാശമുന്നയിച്ച് ട്രംപിന്റെ ഭാര്യമാര്‍, രസകരമാണ് കാര്യങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: പ്രസിഡന്റ് ആണ് രാജ്യത്തെ പ്രഥമ പൗരന്‍. പ്രസിഡന്റിന്റെ ഭാര്യ പ്രഥമ വനിതയും. എല്ലാ രാജ്യത്തും ഇക്കാര്യത്തില്‍ പ്രശ്മില്ലെങ്കിലും അമേരിക്കയില്‍ വലിയ പൊല്ലാപ്പായിരിക്കുകയാണ് വിഷയം. കാരണം മറ്റൊന്നുമല്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭാര്യമാര്‍ മൂന്നാണ്. അപ്പോള്‍ ആരാണ് പ്രഥമ വനിത?

ഈ ചോദ്യം തന്നെയാണ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് ഉന്നയിച്ചതും. ശരിക്കും താനാണ് പ്രഥമ വനിതയെന്ന് ഒരു അഭിമുഖത്തില്‍ ഇവാന പറഞ്ഞതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരേ ഇപ്പോള്‍ പ്രഥമ വനിതാ പദവിയില്‍ ഇരിക്കുന്ന മെലാനിയ ട്രംപ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇനി എന്താവും കാര്യങ്ങള്‍...

ആദ്യ ഭാര്യയാണ് ഇവാന

ആദ്യ ഭാര്യയാണ് ഇവാന

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന. അതുകൊണ്ട് തന്നെ താനാണ് പ്രഥമ വനിതയെന്ന് ഇവാന പറയുന്നു. അവര്‍ അടുത്തിടെ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനിടെ നല്‍കിയ അഭിമുഖത്തിലാണ് ഇവാന ഇക്കാര്യം പറഞ്ഞത്.

വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാം

വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാം

എബിസി ന്യൂസിനാണ് ഇവാന അഭിമുഖം നല്‍കിയത്. എനിക്ക് വൈറ്റ് ഹൗസുമായി നേരിട്ട് ബന്ധമുണ്ട്. എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനാകും. പക്ഷേ ഞാനത് ചെയ്യില്ലെന്നും ഇവാന പറഞ്ഞു.

അസൂയ തോന്നിയാലോ

അസൂയ തോന്നിയാലോ

വൈറ്റ് ഹൗസിലേക്ക് ഇവാന പോകാതിരിക്കാന്‍ കാരണം മറ്റൊന്നുമല്ല. ഇപ്പോള്‍ അവിടെ പ്രഥമ വനിതയായി മെലാനിയ ഉണ്ട്. അവര്‍ക്ക് അസൂയ തോന്നിയാലോ. എന്തിനാ വെറുതെ പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇവാന പറയുന്നു.

വിവാഹവും മൊഴി ചൊല്ലലും

വിവാഹവും മൊഴി ചൊല്ലലും

റൈസിങ് ട്രംപ് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു ഇവാന. 1977ലാണ് ഇവാനയും ട്രംപും തമ്മിലുള്ള വിവാഹം നടന്നത്. 1990കളുടെ തുടക്കത്തില്‍ ബന്ധം വേര്‍പ്പെട്ടു.

 ട്രംപിന്റെ മൂന്നാംകെട്ട്

ട്രംപിന്റെ മൂന്നാംകെട്ട്

ഇവാന-ട്രംപ് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക് ട്രംപ് എന്നിവരാണവര്‍. ഈ ബന്ധം ഒഴിഞ്ഞ ട്രംപ് മാര്‍ല മാപ്ലസിനെ വിവാഹം ചെയ്തു. അധികം വൈകാതെ ഈ ബന്ധവും വേര്‍പ്പെട്ടു. പിന്നീടാണ് മെലാനിയയെ ട്രംപ് വിവാഹം ചെയ്തത്.

 വൈറ്റ് ഹൗസിലെ ഫോണ്‍ നമ്പറുണ്ട്

വൈറ്റ് ഹൗസിലെ ഫോണ്‍ നമ്പറുണ്ട്

താന്‍ ട്രംപിനെ രണ്ടാഴ്ചയിലൊരിക്കല്‍ വിളിക്കാറുണ്ടെന്ന് ഇവാന പറയുന്നു. തന്റെ കൈയില്‍ വൈറ്റ് ഹൗസിലെ ഫോണ്‍ നമ്പറുണ്ട്. പക്ഷേ ഞാന്‍ വിളിക്കില്ല. കാരണം അവിടെ മെലാനിയ ഉണ്ട്- ഇവാന പറഞ്ഞു.

ഇവാന പറയുന്നത് ഇത്രമാത്രം

ഇവാന പറയുന്നത് ഇത്രമാത്രം

അസൂയക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തില്ല. അടിസ്ഥാനപരമായി താനാണ് ട്രംപിന്റെ ആദ്യ ഭാര്യ. അതുകൊണ്ട് തന്നെ താനാണ് പ്രഥമ വനിത. അതുമതിയെന്നും ഇവാന പറഞ്ഞു.

മെലാനിയ പറയുന്നത്

മെലാനിയ പറയുന്നത്

അതേസമയം, ഇവാനയുടെ പ്രസ്താവനക്കെതിരേ മെലാനിയ രംഗത്തെത്തി. തന്റെ ഭര്‍ത്താവ് ട്രംപും മകന്‍ ബാരണുമൊന്നിച്ച് കഴിയുന്ന വീടാണ് വൈറ്റ് ഹൗസ് എന്ന് മെലാനിയ പ്രതികരിച്ചു. മെലാനിയയുടെ വക്താവ് സ്റ്റീഫന്‍ ഗ്രിഷാം ആണ് പ്രഥമ വനിതക്ക് വേണ്ടി പ്രസ്താവന നടത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Melania Trump hits back at Ivana 'first lady' jibe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്