തലച്ചോറിലെ തരംഗങ്ങള്‍ വായിക്കും; കുറ്റകൃത്യം തെളിയിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പൊലീസ്
ദുബായ്: ആളുകളുടെ തലച്ചോറിനുള്ളിലേക്ക് കടന്ന കയറി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന പുതിയ സാങ്കേതിക വിദ്യ ലോകത്ത് ആദ്യമായി അവതരിപ്പിച്ച് ദുബായ് പൊലീസ്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ തലച്ചോറിന് അകത്ത് ഉണ്ടാവുന്ന തരംഗ വ്യത്യാസങ്ങള്‍ വായിച്ചെടുത്ത് കുറ്റ കൃത്യങ്ങള്‍ തെളിയിക്കുന്ന സംവിധാനമാണ് ദുബായ് പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് തലച്ചോറിലെ തരംഗ വ്യതിയാനങ്ങള്‍ വായിച്ചെടുക്കുക.
പുതിയ സംവിധാനത്തിന്റെ സഹായത്തോടെ ഇതിനോടകം തന്നെ ഒരു കൊലപാതകം തെളിയിച്ചതായും ദുബായ് പൊലീസ് വ്യക്തമാക്കുന്നു. ദുബായിലെ ഒരു വെയര്‍ ഹൗസില്‍ നടന്ന കൊലപാതകമാണ് മെമ്മറി പ്രിന്റ് ടെക്നോളജി എന്ന പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊലീസ് തെളിയിച്ചത്.

കുറ്റകൃത്യം നടത്തിയ സ്ഥലം, ഉപയോഗിച്ച ആയുധം അല്ലെങ്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് എന്തെലും വസ്തുക്കളോ കൂട്ടുപ്രതിയേയോ കാണുമ്പോള്‍ കുറ്റവാളിയുടെ തലച്ചോരില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ നിരീക്ഷിച്ചാണ് മെമ്മറി പ്രിന്റ് ടെക്നോളജിയിലൂടെ കുറ്റകൃത്യം തെളിയിക്കുന്നത്. നിരവധിയാളുകള്‍ ജോലി ചെയ്തിരുന്ന ഒരു വെയര്‍ ഹൗസിലെ കൊലപാതകം തെളിയിക്കാന്‍ തങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യയാണ് തുണയായതെന്ന് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഇസ്സ അല്‍ ഹമ്മാദി പറഞ്ഞു.
വെയര്‍ഹൗസിലെ ജീവനക്കാര്‍ക്ക് കുറ്റകൃത്യം നടന്നസ്ഥലം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്നിവയുടെ ചിത്രം കാണിച്ചാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്. സ്ഥലത്തിന്റെയും ആയുധത്തിന്റെയും ചിത്രം കാണുമ്പോള്‍ കൊലപാതകിയുടെ തലച്ചോറില്‍ ശക്തമായ തരംഗങ്ങള്‍ രൂപം കൊള്ളും. ഇത്തരത്തിലാണ് കുറ്റവാളിയെ കുറിച്ചുള്ള രൂപം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട് നിന്ന പഠന ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ സാങ്കേതിക വിദ്യ ദുബായ് പൊലീസ് അവതരിപ്പിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications