Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍! തന്ത്രങ്ങള്‍ മെനഞ്ഞ് മെര്‍ക്കലും ട്രംപും,പിന്തുണ!

ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി യുഎസും ജര്‍മനിയും

ബെര്‍ലിന്‍: താക്കീതുകളും മുന്നറിയിപ്പുകളും മറികടന്ന് ഉത്തരകൊറിയ നിരന്തരം ആണവപരീക്ഷണം നടത്തുന്നതോടെ നിലപാട് കടുപ്പിച്ച് ജര്‍മനിയും ​അമേരിക്കയും. ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വേണ്ടിയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഉത്തരകൊറിയ അവസാനം നടത്തിയ ആണവപരീക്ഷണത്തെ തുടര്‍ന്നാണിത്. ആ‍ഞ്ചെല മെര്‍ക്കലിന്‍റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഉത്തരകൊറിയയുടെ ആയുധ പരീക്ഷണത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഫോണ്‍ സംഭാഷണത്തിനിടെ ഇരുവരും നിര്‍ദേശിച്ചു. ആഞ്ചല മെര്‍ക്കലിന്‍റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡ‍ന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

 യുഎസ് ഐക്യരാഷ്ട്രസഭയില്‍

യുഎസ് ഐക്യരാഷ്ട്രസഭയില്‍

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും രാജ്യത്തിനെതിരെ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ ഉന്നയിച്ചിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്നും നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു.

 വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്

വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്

ഉത്തരകൊറിയയിലേയ്ക്കുള്ള വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദേശത്തേയ്ക്ക് കൊറിയന്‍ പൗരന്മാരെ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുമാണ് നീക്കം. റഷ്യയിലും ചൈനയിലും തൊഴിലനുഷ്ടിച്ച് സമ്പാദിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് പുതിയ ഉപരോധം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്‍റെ ഡ്രാഫ്റ്റ് 14 അംഗ കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിക്കും. ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന്

 ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

 കുലുങ്ങി വിറച്ചും എന്നിട്ടും

കുലുങ്ങി വിറച്ചും എന്നിട്ടും

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ രാജ്യത്തെ പ്രധാന ആണവനിലയമായ പംഗീറിക്ക് സമീപത്തുണ്ടായ പ്രകമ്പനം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലും സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.

 2016 ല്‍ ഹൈഡ്രജന്‍ ബോംബ് ‌

2016 ല്‍ ഹൈഡ്രജന്‍ ബോംബ് ‌

2016 ല്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചുവെന്ന അവകാശവാദം ഉത്തരകൊറിയ നടത്തിയെങ്കിലും ഇക്കാര്യം വിദഗ്ദര്‍ സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് തവണ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നായിരുന്നു വാദം.

പിന്തുണനല്‍കിയാലും!!

പിന്തുണനല്‍കിയാലും!!

ഉത്തരകൊറിയയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കും ആണവപദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയ നിക്കി ഹാലെ ചൈന ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്. ഉത്തരകൊറിയയുടെ സഖ്യകക്ഷിയും വ്യാപാര പങ്കാളിയുമായ ചൈന നേരത്ത ഐക്യരാഷ്ട്ര കൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിനെ എതിര്‍ത്തിരുന്നു.

ലിറ്റില്‍ ബോയ് യേക്കാള്‍ തീവ്രത

ലിറ്റില്‍ ബോയ് യേക്കാള്‍ തീവ്രത

ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബിനേക്കാള്‍ എട്ടിരട്ടി പ്രഹരശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ്. പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ ചൈന അതിര്‍ത്തിയില്‍ അണുവികിരണ പരിശോധന ശക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+