വിമാനത്തിന്റെ അവശിഷ്ടം ചൈന കണ്ടെത്തി?
ബീജിങ്: 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമായിട്ട് രണ്ടാഴ്ച കഴിയുമ്പോഴും വിവരമൊന്നുമില്ല. ലോക കണ്ട ഏറ്റവും വലിയ തിരച്ചിലാണ് വിമാനം കണ്ടുപിടിക്കുന്നതിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടില്‍ കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് പുറത്തുവിട്ടു.
ഇന്ത്യന്‍ മഹാസമുന്ദ്രത്തിന്റെ തെക്കു ഭാഗത്ത് 22.5 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള വസ്തുവാണ ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ് 120 കിലോമീറ്റര്‍ അകലെ നിന്നാണ് പുതിയ ചിത്രം പകര്‍ത്തിയിരിക്കുന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ ചൈനീസ് കപ്പലുകള്‍ പുറപ്പെട്ടതായി മലേഷ്യന്‍ പൊതുഗതാഗത മന്ത്രി ഹിസാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു.

വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഫലം കണ്ടില്ല. തങ്ങള്‍ പുറത്തുവിട്ട ഉപഗ്രഹത്തിലെ വസ്തു കപ്പലുകളില്‍ നിന്ന് നഷ്ടപ്പെട്ട കണ്ടയ്‌നര്‍ ആകാനുള്ള സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയ സൂചിപ്പിച്ചു.
ജീവനക്കാരടക്കം 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് പറന്നുയര്‍ന്ന എം എച്ച് 370 എന്ന മലേഷ്യന്‍ വിമാനം കാണാതയി രണ്ടാഴ്ച കഴിഞ്ഞിട്ടും അഭ്യൂഹങ്ങളും ആശങ്കകളും മാത്രമാണ് ബാക്കി. വിമാനം റാഞ്ചിയതാകാമെന്നാണ് മലേഷ്യയുടെ നിലപാട്. പറന്നുയര്‍ന്ന് 40 മിനിട്ടിനു ശേഷം വിമാനത്തിലെ വാര്‍ത്താവിമനിമയ ബന്ധം ബോധപൂര്‍വ്വം വേര്‍പെടുത്തുകയും എതിര്‍ദിശയിലേക്ക് എട്ട് മണിക്കൂറോളം പറക്കുകയും ചെയ്‌തെന്നാണ് നിഗമനം
ലോകം കണ്ട ഏറ്റവും വിലിയ തിരച്ചിലാണ് വിമാനത്തിന് വേണ്ടി നടക്കുന്നത്. 26 രാജ്യങ്ങള്‍ തിരച്ചിലിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കുചേര്‍ന്നു.












Click it and Unblock the Notifications