മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു
ക്വാലാലംപുര്‍: ഉത്തരംകിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കുന്നു. ഇപ്പോള്‍ വിമാനത്തിനായി തിരയുന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെങ്കില്‍ തിരച്ചില്‍ അവസാനിപ്പിക്കാനാണ് മലേഷ്യന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
2014 മാര്‍ച്ചിലാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ തലസ്ഥാനത്തുനിന്നും ബീജിങ്ങിലേക്ക് പുറപ്പെട്ട MH370 വിമാനം കാണാതാകുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിനടുത്തുവെച്ചാണ് വിമാനവുമായുള്ള സമ്പര്‍ക്കം അവസാനമായി നഷ്ടമാകുന്നത്. പിന്നീട് ഇതേവരെ വിമാനത്തെക്കുറിച്ചുള്ള യാതൊരു സൂചനയും ഇതുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടത്തുന്ന സംഘത്തിന് ലഭിച്ചില്ല.

135 മില്യണ്‍ ഡോളറാണ് ഇതുവരെയായി വിമാനത്തിന്റെ തിരച്ചിലിനായി ചെലവഴിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിയില്‍ 1,20,000 സ്‌ക്വയര്‍ മീറ്റര്‍ വിമാനത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലാണ് വിമാനത്തിനായി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ പരിശോധന അവസാനിപ്പിക്കാനായിരുന്നു നേരത്തെ പരിപാടിയിട്ടിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടുകയായിരുന്നു.
അതേസമയം, വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് മലേഷ്യന്‍ മന്ത്രി ഉറപ്പിക്കുന്നില്ല. തത്കാലം അവസാനിപ്പിക്കുകയാണെന്നാണ് മന്ത്രിയുടെ വിശദീകരണം. ചൈന, മലേഷ്യ, ഓസ്‌ട്രേലിയ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനായി യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications